സമുദായ സമനീതി എന്ന മതേതരത്വ തത്വം പാലിച്ചു കൊണ്ട് പോരാളികളായ പഞ്ചപാണ്ഡവരെയാണ് രാഷ്ട്രീയ അങ്കക്കളരിയിൽ കോൺഗ്രസ് ഹൈക്കമാൻ്റ് അഭിമാനപൂർവ്വം അവതരിപ്പിച്ചിരിക്കുന്നത്; സണ്ണി ജോസഫ് രാഷ്ട്രീയ മാന്യതയുടെ മുഖശ്രീയാണെന്ന് ചെറിയാൻ ഫിലിപ്പ്

ജീവിതത്തിൽ ഒരിക്കലും ശരീരത്തിലും മനസ്സിലും കറ പുരണ്ടിട്ടില്ലാത്ത സണ്ണി ജോസഫ് രാഷ്ട്രീയ മാന്യതയുടെ മുഖശ്രീയാണെന്ന് ചെറിയാൻ ഫിലിപ്പ്. പുതിയ കെപിസിസി പ്രസിഡന്‍റായി ഹൈക്കമാന്‍ഡ് സണ്ണി ജോസഫിനെ നിശ്ചയിച്ചതോടെയാണ് അദേഹത്തിന്റെ പ്രതികരണം. ചെറിയാൻ ഫിലിപ്പിന്റെ വാക്കുകൾ ഇങ്ങനെ;
തൊടുപുഴ ന്യൂമാൻസ് കോളജിൽ കെ.എസ്.യു. പ്രവർത്തകനായിരുന്ന കാലം മുതൽ അര നൂറ്റാണ്ടിലേറെയായി എൻ്റെ ഉറ്റ സുഹൃത്താണ്.
ഫോട്ടോ മത്സരങ്ങളിൽ പങ്കെടുക്കാത്ത ഷോ മാൻ അല്ലാത്ത സണ്ണി ജോസഫ് കോൺഗ്രസ് സംഘടനാ രംഗത്ത് ചെറുപ്പം മുതൽ കർമ്മശേഷി പ്രകടിപ്പിച്ച കഠിനാദ്ധ്വാനിയായ മലയോര കർഷകനാണ്.
സമുദായ സമനീതി എന്ന മതേതരത്വ തത്വം പാലിച്ചു കൊണ്ട് പോരാളികളായ പഞ്ചപാണ്ഡവരെയാണ് രാഷ്ട്രീയ അങ്കക്കളരിയിൽ കോൺഗ്രസ് ഹൈക്കമാൻ്റ് അഭിമാനപൂർവ്വം അവതരിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha