എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭരണത്തിലിരുന്ന പത്ത് വര്‍ഷക്കാലം പവര്‍കട്ട് ഇല്ലാത്ത സംസ്ഥാനമായി കേരളം മാറി; എപ്പോള്‍ വൈദ്യുതി വിതരണം ഉണ്ടാകുമെന്നോ എപ്പോഴാണ് ഇല്ലാതിരിക്കുകയും ചെയ്യുകയെന്ന അറിവു പോലും ജനങ്ങള്‍ക്ക് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവുന്നില്ല; വിമർശിച്ച് സി.പി.ഐ . എം

കേരള ജനതയുടെ ജീവിതമാകെ ദുരിതകയത്തിലാക്കുന്ന പവര്‍ക്കെട്ടിനെതിരെ ശക്തമായ പ്രതിഷേധമുയരണമെന്ന് സി.പി.ഐ (എം) . എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭരണത്തിലിരുന്ന പത്ത് വര്‍ഷക്കാലം പവര്‍കട്ട് ഇല്ലാത്ത സംസ്ഥാനമായി കേരളം മാറിയിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ദീര്‍ഘ വീക്ഷണത്തോടെ നടത്തിയ ഇടപെടലുകളായിരുന്നു ഇതിന് കാരണം. 2017 ലും 2023 ലും ദേശീയ തലത്തില്‍തന്നെ ഗുരുതരമായ പ്രതിസന്ധികളുണ്ടായി.
കല്‍ക്കരി ക്ഷാമം, മഴക്കുറവ്, ജലവൈദ്യുത ഉല്‍പാദനത്തിലെ കുറവ്, ഉപഭോഗത്തിലെ വര്‍ദ്ധനവ് തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം ഈ ഘട്ടത്തിലും ഉയര്‍ന്നുവന്നിരുന്നു. ലഭ്യമായ എല്ലാ സാധ്യതകളേയും ഉപയോഗപ്പെടുത്തി വ്യക്തമായ ആസൂത്രണത്തോടെ ഇടപെട്ടതുകൊണ്ടാണ് പവര്‍കട്ട് ഇല്ലാതെ ആ പ്രതിസന്ധി ഘട്ടത്തിലും കേരളം മുന്നോട്ടുപോയത്. ഇപ്പോഴാവട്ടെ, എപ്പോള്‍ വൈദ്യുതി വിതരണം ഉണ്ടാകുമെന്നോ എപ്പോഴാണ് ഇല്ലാതിരിക്കുകയും ചെയ്യുകയെന്ന അറിവു പോലും ജനങ്ങള്‍ക്ക് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും സി.പി.ഐ (എം).
കേരളത്തിന്റെ വൈദ്യുതി പ്രശ്‌നങ്ങളെ മനസ്സിലാക്കി ഇടപെടുന്നതില്‍വന്ന കെടുകാര്യസ്ഥത എല്‍.ഡി.എഫ് സര്‍ക്കാരിന്റെമേല്‍ കൊണ്ടുവരുന്നതിന് കള്ളക്കഥകളും ഇപ്പോള്‍ പ്രചരിപ്പിക്കുകയാണ്. 2015 ല്‍ ഒപ്പിട്ട 765 മെഗാവാട്ടിന്റെ പദ്ധതി ഇല്ലാതാക്കി എന്നതാണ് ആരോപണം.
വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ അനുമതി ഇല്ലാതെ നടപടിയിലേക്ക് കടന്നതിനാല്‍ അവര്‍ എതിര്‍പ്പ് അറിയിച്ചു. എന്നാല്‍ ഈ ഘട്ടത്തിലും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവുന്നത് വരെ കരാര്‍ പ്രകാരമുള്ള വൈദ്യുതി കേരളം വാങ്ങിയിരുന്നു. എന്നാല്‍, നടപടികള്‍ പരിശോധിച്ച് റെഗുലേറ്ററി കമ്മീഷന്‍ കരാര്‍ റദ്ദാക്കിയതോടെയാണ് അതിന് തടസ്സം നേരിട്ടതെന്നും സി.പി.ഐ (എം)
https://www.facebook.com/Malayalivartha

























