സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ

രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ എഡിസി (എയ്ഡ്-ഡി-ക്യാമ്പ്) ആയി സേവനമനുഷ്ഠിച്ച് സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയ മേജർ ഋഷഭ് സിംഗ് സാംബ്യാൽ ഇന്ത്യൻ സൈന്യത്തിൽ നിന്ന് അടുത്തിടെയാണ് വിരമിച്ചത്. ഏകദേശം 12 വർഷത്തെ ദീർഘമായ സൈനിക സേവനത്തിന് ശേഷമാണ് അദ്ദേഹം സർവീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. വിരമിക്കലിന് ശേഷം അദ്ദേഹം ഒരു യൂട്യൂബ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
രാഷ്ട്രപതിയുടെ എഡിസി എന്ന നിലയിലുള്ള തന്റെ ചുമതലകളെക്കുറിച്ചും സുപ്രധാന ഉത്തരവാദിത്തങ്ങളെക്കുറിച്ചും അഭിമുഖത്തിൽ അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ഫ്രഞ്ച് ഭാഷയിൽ നിന്നാണ് 'എയ്ഡ്-ഡി-ക്യാമ്പ്' എന്ന പദം വന്നിട്ടുള്ളതെന്നും രാഷ്ട്രപതിയുടെ ഔദ്യോഗികവും വ്യക്തിപരവുമായ കാര്യങ്ങൾ നിർവഹിക്കുകയാണ് എഡിസിമാരുടെ പ്രധാന ഡ്യൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. ദിവസേനയുള്ള പരിപാടികളുടെ പ്രോട്ടോക്കോൾ നിയന്ത്രിക്കലും ആശയവിനിമയം ഏകോപിപ്പിക്കലുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. രാഷ്ട്രപതിയുടെ സുരക്ഷയും അന്തസ്സും നിലനിർത്തേണ്ടതിനാൽ മറ്റാരെയും പൂർണ്ണമായി വിശ്വസിക്കാൻ എഡിസിമാർക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രപതി ദ്രൗപദി മുർമുവിനൊപ്പമുള്ള മൂന്ന് വർഷത്തെ സർവീസ് അനുഭവങ്ങൾ അദ്ദേഹം വളരെ വൈകാരികമായാണ് പങ്കുവെച്ചത്. ആദ്യമായി രാഷ്ട്രപതിയെ കണ്ടപ്പോൾ സ്വന്തം അമ്മ മുന്നിൽ നിൽക്കുന്നതുപോലെയാണ് തോന്നിയതെന്ന് അദ്ദേഹം ഓർത്തെടുത്തു. സ്വന്തം അമ്മയോടൊപ്പം ചെലവഴിച്ചതിനേക്കാൾ കൂടുതൽ സമയം താൻ രാഷ്ട്രപതിക്കൊപ്പമാണ് കഴിഞ്ഞതെന്നും, എല്ലാവരോടും വളരെ സ്നേഹത്തോടും കരുതലോടും കൂടിയാണ് രാഷ്ട്രപതി പെരുമാറിയിരുന്നതെന്നും മേജർ ഋഷഭ് വ്യക്തമാക്കി.
ചെറുപ്രായത്തിൽ തന്നെ സർവീസിൽ നിന്ന് വിരമിക്കാനുള്ള പ്രധാന കാരണവും അദ്ദേഹം വെളിപ്പെടുത്തി. ഒരു മകൻ എന്ന രീതിയിൽ കുടുംബത്തിൽ നിർവഹിക്കാൻ ചില പ്രധാന ഉത്തരവാദിത്തങ്ങൾ ഉള്ളതുകൊണ്ടാണ് ഈ തീരുമാനമെടുത്തത്. ഇത്രയും വർഷം രാജ്യത്തെ സേവിക്കാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും ഇനി കുടുംബത്തോടൊപ്പമുള്ള കടമകൾ നിറവേറ്റാനുള്ള സമയമാണെന്നും അദ്ദേഹം പറഞ്ഞു.
എഡിസി ആയി സേവനമനുഷ്ഠിച്ച കാലയളവിൽ വ്യക്തിജീവിതത്തിൽ വലിയ ത്യാഗങ്ങൾ ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം തുറന്നുപറഞ്ഞു. ജോലിത്തിരക്കുകൾ കാരണം വിവാഹം കഴിക്കാൻ സാധിച്ചില്ലെന്നും സാധാരണക്കാരെപ്പോലെ പുറത്തുപോയി ജീവിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എങ്കിലും ആ സമയങ്ങളിലെ ഒറ്റപ്പെടലുകളെ പോസിറ്റീവായി എടുക്കുകയും ദിവസവും ലഭിക്കുന്ന ഒഴിവുസമയങ്ങളിൽ പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നതായി മേജർ ഋഷഭ് സിംഗ് സാംബ്യാൽ പറഞ്ഞു.
https://www.facebook.com/Malayalivartha

























