Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരുവയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവം.. കീടനാശിനി കുപ്പി ചോർന്ന നിലയിൽ കണ്ടെത്തി..ദേഹത്ത് വിഷാംശമുണ്ടെന്ന് പ്രാഥമികപരിശോധനയിൽ കണ്ടെത്തി..ദുരൂഹത ഏറുന്നു..


ഭാവി വധുവിന് വേണ്ടി അറ്റകൈ പ്രയോഗം..മോദിയുടെ അടുത്തേക്ക് ഇടിച്ചുകേറാൻ യുവാവ്.. 'പിഎംഒ ഓഫീസര്‍' കാർഡ് കയ്യിൽ..തോക്കുമായി ബോഡിഗാർഡ്..കയ്യോടെ പൊക്കി റോ


തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ്റുകളും നശിപ്പിച്ചു


സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!

ഭാവി വധുവിന് വേണ്ടി അറ്റകൈ പ്രയോഗം..മോദിയുടെ അടുത്തേക്ക് ഇടിച്ചുകേറാൻ യുവാവ്.. 'പിഎംഒ ഓഫീസര്‍' കാർഡ് കയ്യിൽ..തോക്കുമായി ബോഡിഗാർഡ്..കയ്യോടെ പൊക്കി റോ

12 SEPTEMBER 2026 12:44 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരുവയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവം.. കീടനാശിനി കുപ്പി ചോർന്ന നിലയിൽ കണ്ടെത്തി..ദേഹത്ത് വിഷാംശമുണ്ടെന്ന് പ്രാഥമികപരിശോധനയിൽ കണ്ടെത്തി..ദുരൂഹത ഏറുന്നു..

സിപിഐ എമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന് നാളെ തുടക്കം... ‌ കോഴിക്കോട് എ കെ ജി ഓഡിറ്റോറിയത്തിൽ ജനറൽ സെക്രട്ടറി എം എ ബേബി ഉദ്‌ഘാടനം ചെയ്യും

തൃശൂരിൽ വാഹനാപകടം... കുന്നംകുളത്ത് സ്വകാര്യ ബസിന് പുറകിൽ കെഎസ്ആർടിസി ബസ് ഇടിച്ച് 25ഓളം പേർക്ക് പരുക്ക്...

ഇടുക്കിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം...അസ്വാഭാവിക മരണത്തിന് കേസെടുത്ത് അടിമാലി പൊലീസ്

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം.... അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി വി.ഡി സതീശൻ

ലോകരാജ്യങ്ങൾ മുഴുവൻ ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്ന ദിവസങ്ങളാണ് . ശക്തരായ ലോകനേതാക്കൾ ഇന്ത്യയിലെത്തിയിട്ടുണ്ട് . അതിനിടയിൽ
മുംബൈയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിക്ക് തൊട്ടുമുമ്പ് വ്യാജ ഐഡി കാര്‍ഡുമായി യുവാവും തോക്കേന്തിയ സഹായിയും പിടിയിലായ സംഭവത്തില്‍ നാടകീയ വെളിപ്പെടുത്തല്‍. ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലെ ബി.കെ.സി പോലീസാണ് 24-കാരനായ രോഹന്‍ പരീഖ്, ഇയാളുടെ അംഗരക്ഷകനെന്ന് അവകാശപ്പെടുന്ന ദിലീപ് കുന്ദെ എന്നിവരെ അറസ്റ്റ് ചെയ്തത്.

 

രാജ്യത്തെ പ്രധാന സുരക്ഷാ ഏജന്‍സികളെ ഒന്നടങ്കം മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം കേവലം ഒരു പ്രണയവും വിവാഹവുമായി ബന്ധപ്പെട്ട ആള്‍മാറാട്ടമാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ് ബോട്ട് ആയ ചാറ്റ് ജി.പി.ടി ഉപയോഗിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വ്യാജ ഔദ്യോഗിക രേഖകളും തിരിച്ചറിയല്‍ കാര്‍ഡും നിര്‍മ്മിച്ച മുംബൈ ഖാര്‍ സ്വദേശി രോഹന്‍ പരീഖ് ആണ് മുംബൈ ക്രൈം ഇന്റലിജന്‍സ് യൂണിറ്റിന്റെ പിടിയിലായത്.

സ്വന്തം ആത്മാഭിമാനം ഉയര്‍ത്താനും ആളുകളെയും കൂട്ടുകാരെയും ആകര്‍ഷിച്ച് തരംഗമാകാനുമാണ് താന്‍ ഇത്തരത്തില്‍ വ്യാജ രേഖകള്‍ നിര്‍മ്മിച്ചതെന്ന് ചോദ്യം ചെയ്യലില്‍ രോഹന്‍ പരീഖ് പൊലീസിനോട് സമ്മതിച്ചു. 2025 മുതല്‍ ഇയാള്‍ ഇത്തരത്തില്‍ എ.ഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പി.എം.ഒ കത്തുകളും വ്യാജ രേഖകളും നിര്‍മ്മിച്ചുവരികയായിരുന്നുവെന്ന് പൊലീസ് കോടതിയെ അറിയിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുംബൈ സന്ദര്‍ശനത്തിന് തൊട്ടുമുന്‍പുള്ള ദിവസമാണ് രോഹന്‍ പരീഖും മുന്‍ സൈനികന്‍ കൂടിയായ സ്വകാര്യ ബോഡിഗാര്‍ഡ് ദിലീപ് കുണ്ഡെയും ജിയോ വേള്‍ഡ് പ്ലാസയിലേക്ക് കടക്കാന്‍ ശ്രമിച്ചത്.

 

മുംബൈ ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലെ നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററില്‍ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയുടെ വേദിക്ക് സമീപത്ത് വെച്ചാണ് ഇരുവരും സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ബി.കെ.സിയിലെ പ്രമുഖ മാളായ ജിയോ വേള്‍ഡ് പ്ലാസയിലെ സെക്യൂരിറ്റി ജീവനക്കാരുമായി രണ്ടുപേരും തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. തര്‍ക്കത്തിനിടയില്‍ താന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥനാണെന്ന് രോഹന്‍ പരീഖ് അവകാശപ്പെടുകയും ഒരു തിരിച്ചറിയല്‍ കാര്‍ഡ് പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

 

തോക്ക് ധരിച്ച ബോഡിഗാര്‍ഡിനൊപ്പം സുരക്ഷാ ജീവനക്കാരെ ഭയപ്പെടുത്തി ഉള്ളില്‍ കയറാനായിരുന്നു ശ്രമം.രോഹന്‍ പരീഖിനൊപ്പം ഉണ്ടായിരുന്ന ദിലീപ് കുന്ദെയുടെ കൈവശം തോക്ക് കണ്ടതോടെ സുരക്ഷാ ജീവനക്കാര്‍ക്ക് സംശയം തോന്നി.മാളിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞപ്പോള്‍, തന്റെ മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചിരുന്ന വ്യാജ പി.എം.ഒ തിരിച്ചറിയല്‍ കാര്‍ഡ് രോഹന്‍ കാണിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധനയില്‍ ഇയാളുടെ തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ സുരക്ഷാ ജീവനക്കാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

 

തുടര്‍ന്ന് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയിലാണ് വഞ്ചന പുറത്തുവന്നത് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ നടന്ന ഈ സംഭവം നഗരത്തില്‍ വലിയ സുരക്ഷാ ആശങ്കയ്ക്കും ജാഗ്രതാ നിര്‍ദേശത്തിനും കാരണമായി.ഇവരോടൊപ്പമുണ്ടായിരുന്ന പ്രഥമേശ് ബാഗുള്‍ എന്ന മൂന്നാമന്‍ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.. .വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇന്റലിജന്‍സ് ബ്യൂറോ (IB), റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് (RAW),

മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് (ATS) എന്നിവരടങ്ങുന്ന ഉന്നതതല അന്വേഷണ സംഘം സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രിയുടെ ഓഫീസിലെ (PMO) മുതിര്‍ന്ന ശാസ്ത്രജ്ഞനാണ് താനെന്നാണ് രോഹന്‍ ചോദ്യം ചെയ്യലില്‍ പ്രാഥമികമായി അവകാശപ്പെട്ടത്. എന്നാല്‍ സുരക്ഷാ ഏജന്‍സികള്‍ നടത്തിയ വിശദമായ പരിശോധനയില്‍ ഇയാള്‍ നല്‍കിയ വിവരങ്ങളെല്ലാം പൂര്‍ണ്ണമായും വ്യാജമാണെന്ന് തെളിയുകയായിരുന്നു.ഇയാളെ വിശദമായി ചോദ്യം ചെയ്യാൻ മാറ്റിയിരിക്കുകയാണ് . ഉടൻ കൂടുതൽ വിശദംശങ്ങൾ പുറത്തു വരും . 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി കരാറുകൾ നിലനിർത്തുന്നതിനുള്ള അവസരങ്ങൾ ഉണ്ടായിരുന്നിട്ടും അവ പരിഗണിക്കാതെ കരാർ റദ്ദാക്കിയ നടപടി; സംസ്ഥാന താൽപ്പര്യത്തിന് വിരുദ്ധമാണെന്ന് ബിജെപി ദേശീയ നിർവാഹസമിതി അംഗം കുമ്  (1 minute ago)

ഉപരിപഠന സാധ്യത നിലനിർത്തി കൃത്യമായ തൊഴിൽ നൈപുണ്യം ഉറപ്പാക്കുന്ന രീതിയിലാകണം കോഴ്സുകൾ വിഭാവനം ചെയ്യേണ്ടത്; തുറന്നടിച്ച് മന്ത്രി എൻ. ഷംസുദ്ദീൻ  (5 minutes ago)

ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു....അവസാന തീയതി: സെപ്റ്റംബർ 25  (26 minutes ago)

IDUKKI അടിമുടി ദുരൂഹത..  (40 minutes ago)

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ന്യൂഡൽഹിയിൽ  (41 minutes ago)

Fake PMO card സഹായിച്ചത് ചാറ്റ് ജി പി ടി  (45 minutes ago)

സിപിഐ എമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന് നാളെ തുടക്കം... ‌ കോഴിക്കോട് എ കെ ജി ഓഡിറ്റോറിയത്തിൽ ജനറൽ സെക്രട്ടറി എം എ ബേബി ഉദ്‌ഘാടനം ചെയ്യും  (56 minutes ago)

തൃശൂരിൽ വാഹനാപകടം... കുന്നംകുളത്ത് സ്വകാര്യ ബസിന് പുറകിൽ കെഎസ്ആർടിസി ബസ് ഇടിച്ച് 25ഓളം പേർക്ക് പരുക്ക്...  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,13,240 രൂപ  (1 hour ago)

ബ്രിക്സ് ഉച്ചകോടി.... ഡൽഹിയിൽ സുരക്ഷാ നിയന്ത്രണങ്ങൾ ശക്തമാക്കി, രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാൻ മൂന്ന് ദിവസത്തേക്ക് അടച്ചിടും  (1 hour ago)

ഇടുക്കിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം...അസ്വാഭാവിക മരണത്തിന് കേസെടുത്ത് അടിമാലി പൊലീസ്  (1 hour ago)

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം.... അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി വി.ഡി സതീശൻ  (2 hours ago)

തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ  (2 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

പാകിസ്താനെ തോൽപ്പിച്ച് ശ്രീലങ്കൻ വനിതകൾ ഏഷ്യാ കപ്പ് ഫൈനലിൽ...  (3 hours ago)

Malayali Vartha Recommends