അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...

അടുക്കളച്ചുവരിലെ കരിപുരണ്ട ഭാഗത്ത് കന്യാമറിയത്തിന്റെ രൂപം പ്രത്യക്ഷപ്പെട്ടു എന്ന വീട്ടമ്മയുടെ അവകാശവാദത്തിന് പിന്നാലെ, ആളുകളുടെ ശല്യം സഹിക്കാനാവാതെ ആ ചുവര് മൺവെട്ടിയെടുത്ത് ഇടിച്ചുതകർത്ത് ഗൃഹനാഥൻ. കെനിയയിലെ കിസി കൗണ്ടിയിലുള്ള ഗെതാര ഗ്രാമത്തിലാണ് ഈ വിചിത്ര സംഭവം നടന്നത്.തന്റെ മുന്നിൽ ദൈവം പ്രത്യക്ഷപ്പെട്ടെന്ന വീട്ടമ്മയുടെ വാദവും സോഷ്യൽ മീഡിയയിലൂടെയുള്ള പ്രചാരണവും കേട്ട് കെനിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നും താൻസാനിയ അതിർത്തിയിൽ നിന്നും വരെ ആയിരക്കണക്കിന് ആളുകളാണ് പ്രാർത്ഥനയ്ക്കായി ഈ വീട്ടിലേക്ക് ഇരച്ചെത്തിയത്.
പാസ്റ്റർമാരും അനുയായികളും എത്തിയതോടെ ജനക്കൂട്ടം നിയന്ത്രണാതീതമായി.ഈ സമയം പുറത്തുപോയിരുന്ന ഗൃഹനാഥൻ ചാൾസ് ഒൻസോംബി തിരിച്ചെത്തിയപ്പോൾ കണ്ടത് വീട് ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നതാണ്. തന്റെ വീട് സന്തോഷത്തോടെ ജീവിക്കാനുള്ള സ്ഥലമാണെന്നും അല്ലാതെ ചന്തയല്ലെന്നും പ്രഖ്യാപിച്ച് അദ്ദേഹം ഉടൻ തന്നെ ചുമര് തല്ലിപ്പൊളിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രങ്ങൾ എഐ ഉപയോഗിച്ച് നിർമ്മിച്ചതാണെന്നും ഭാര്യയ്ക്ക് തോന്നിയ ഒരു ഭ്രമം മാത്രമാണ് ഇതെല്ലാം എന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ചുവര് തകർത്ത ശേഷവും വീട്ടിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചവരെ ഇയാൾ വാളെടുത്ത് വീശിയാണ് പുരയിടത്തിൽ നിന്ന് ഓടിച്ചത്.
https://www.facebook.com/Malayalivartha























