Widgets Magazine 

11
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മലേഷ്യയിൽ ഉരുൾപൊട്ടലിനെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ മൂന്ന് മലയാളികളടക്കം എട്ടുപേർ മരിച്ചു...


പ്രേമലുവിലെ സച്ചിന്റെ വളർച്ച... പ്രേമലുവിലൂടെ മലയാളികളുടെ ഹൃദയം കവർന്ന താരം തമിഴിലും ഞെട്ടിക്കുന്നു, സൂര്യയുടെ ചിത്രത്തിലെ പ്രകടനത്തിന് സൂപ്പർതാര പദവി പ്രവചിച്ച് സംവിധായകൻ


സ്വാമിയേ ശരണമയ്യപ്പാ.... 41 ദിവസം നീണ്ടുനിൽക്കുന്ന മണ്ഡല തീർത്ഥാടനത്തിന് ശബരിമല നട 16ന് തുറക്കും


ബീമാപള്ളി ഉറൂസിന് ഇന്ന് കൊടിയേറും... രാവിലെ എട്ടിന് ബീമാപള്ളി അസിസ്റ്റന്റ് ഇമാം മാഹീൻ അബൂബക്കർ ഫൈസിയുടെ നേതൃത്വത്തിൽ പ്രാർഥനയ്‌ക്കുശേഷം ദർഗാഷെരീഫിൽ നിന്ന് ആരംഭിക്കുന്ന പട്ടണ പ്രദക്ഷിണത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുക, വിശ്വാസികള്‍ക്ക് യാത്രാസൗകര്യമൊരുക്കുന്നതിനായി കെ.എസ്.ആര്‍.ടി.സി വിപുലമായ സ്പെഷല്‍ സര്‍വീസുകള്‍ ആരംഭിച്ചു. തിരുവനന്തപുരത്ത് പ്രാദേശിക അവധി


തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെ വെട്ടിച്ച് കെട്ടിടത്തിന് മുകളിലേക്ക് പാഞ്ഞുകയറി; ആലുവയിൽ യുവാവിന്റെ ദാരുണാന്ത്യത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ...

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി; പുതിയ സർക്കാരിൻ്റെ പിടിപ്പുകേടാണ് ഈ ഗതികേടിലേക്ക് എത്തിച്ചത്; സർക്കാരിനെതിരെ ആഞ്ഞടിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ

12 SEPTEMBER 2026 01:40 PM IST
മലയാളി വാര്‍ത്ത

More Stories...

എൻ. പ്രശാന്തിനെ കുരുക്കാൻ മന്ത്രി മന്ത്രിയെ കുരുക്കാൻ കമ്മികൾ കുരുക്കിൽ വീഴുമോ സണ്ണി ?

ഇട്ട് മൂടാൻ പൂത്ത പണം നവീൻ ഡിപ്രഷന് ചികിത്സയിൽ അമ്മയെ കുത്തി, കുത്തി കലി തീർത്തു..!!മട്ടന്നൂരിലെ വീട്ടിൽ

ഫാമിനെ ലാഭകരവും സ്വയംപര്യാപ്തവുമാക്കുക ലക്ഷ്യം... മാളയിലെ പൊയ്യ അഡാക്ക് ഫിഷ് ഫാമിലെ അക്വാകൾച്ചർ മേഖലയ്ക്ക് കോട്ടം തട്ടാതെ ലോകനിലവാരത്തിലുള്ള അക്വാ ടൂറിസം പദ്ധതി വരുന്നു

നവീന്‍ അയല്‍വാസികളുമായി വലിയ ബന്ധം പുലര്‍ത്താത്ത ശാന്ത സ്വഭാവക്കാരന്‍; മൊബൈല്‍ ഫോണ്‍ അമിതമായി

കാണാതായ രണ്ടുപേർ ആര്? ഇടുക്കിയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 57കാരിയുടെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയിൽ; ആദ്യം സംശയം വന്യജീവി ആക്രമണമെന്ന്, ഒടുവിൽ കൊലപാതകമെന്ന് പൊലീസ് നിഗമനം; 25 വർഷം മുൻപ് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിച്ച റാണിയുടെ മരണത്തിനു പിന്നിൽ ആര്?

സമാനതകളില്ലാത്ത രീതിയിൽ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

കൃത്യമായ സമയമോ ക്രമീകരണമോ ഇല്ലാതെയും മുന്നറിയിപ്പുകളില്ലാതെയും പവർകട്ട് ഏർപ്പെടുത്തിയതിൽ വലിയ പ്രതിഷേധമാണ് ജനങ്ങളിൽ നിന്ന് ഉയരുന്നത്. കക്ഷി രാഷ്ട്രീയത്തിനതീതമായി പുതിയ സർക്കാരിൻ്റെ പിടിപ്പുകേടാണ് ഈ ഗതികേടിലേക്ക് എത്തിച്ചത് എന്ന ആക്ഷേപമാണ് ഉയർന്നത്. തങ്ങളുടെ ഭരണപരമായ കഴിവുകേടും കെടുകാര്യസ്ഥതയും മറച്ചുവെക്കാൻ മുൻ എൽഡിഎഫ് സർക്കാരിന്റെ മേൽ കുറ്റം ചാരി രക്ഷപ്പെടാനാണ് യുഡിഎഫ് സർക്കാരിൻ്റെ വിഫല ശ്രമം. 465 മെഗാവാട്ടിന്റെ ദീർഘകാല പവർ പർച്ചേസ് കരാർ എൽഡിഎഫ് സർക്കാർ റദ്ദാക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന യുഡിഎഫിന്റെ വാദം വസ്തുതകൾക്ക് നിരക്കുന്നതാണോ?

2015 ൽ മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഒപ്പിട്ട ദീർഘകാല കരാർ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടേയോ റെഗുലേറ്ററി കമ്മീഷന്റെയോ മുൻകൂർ അനുമതിയില്ലാതെയായിരുന്നു. കെ എസ് ഇ ബി ഏകപക്ഷീയമായി ഉണ്ടാക്കിയ കരാറിലെ നിയമപ്രശ്നങ്ങളാണ് റെഗുലേറ്ററി കമ്മീഷൻ കരാർ റദ്ദാക്കുന്നതിലേക്ക് നയിച്ചത്. അന്നത്തെ റഗുലേറ്ററി കമ്മീഷനാവട്ടെ യു ഡി എഫ് കാലത്ത് നിയമിക്കപ്പെട്ടതുമാണ്. യു ഡി എഫ് കാലത്ത് ഏർപ്പെട്ട കരാറിൻ്റെ നിയമപരമായ ന്യൂനതയാണ് അത്തരമൊരു തീരുമാനം കൈക്കൊള്ളുന്നതിലേക്ക് കമ്മീഷനെ എത്തിച്ചത്.

പിന്നീട് അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ ആ കരാർ പ്രകാരമുള്ള വൈദ്യുതി നഷ്ടമാവാതിരിക്കാനാണ് ഇടപെട്ടത്. സർക്കാരിൻ്റെ പ്രത്യേക അധികാരമുപയോഗിച്ച് കരാര്‍ പുനഃസ്ഥാപിക്കാൻ നയപരമായ തീരുമാനമെടുത്തതിനെ തുടർന്ന് താൽക്കാലികമായി വൈദ്യുതി വാങ്ങാൻ മാത്രമാണ് അനുമതി ലഭിച്ചത്. അതോടൊപ്പം കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെയും ഡീവിയേഷൻ കെ എസ് ഇ ബി പരിശോധിച്ച് സമർപ്പിക്കാൻ നിർദ്ദേശിച്ച സമയം അന്നത്തെ ബോർഡ് ചെയർമാനും, ഇപ്പോഴത്തെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുമായ ഡോ. ബി അശോക് കെ എസ് ഇ ബി സി എം ഡി ആയ കാലത്ത് കരാർ വൈദ്യുതി ബോർഡിന് നഷ്ടം വരുത്തുമെന്ന ഏകപക്ഷീയമായ നിലപാടാണ് സ്വീകരിച്ചത്. തീർത്തും ഉദ്യോഗസ്ഥ- റഗുലേറ്ററി കമ്മീഷൻ തലത്തിലാണ് കരാർ വേണ്ടെന്ന് വെച്ചത് എന്ന് ചുരുക്കം. എൽ ഡി എഫ് ഈ കരാർ നയപരമായി തുടരാനല്ലാതെ മറ്റൊരു തീരുമാനവും എടുത്തിട്ടില്ല.

ഒടുവില്‍ അപ്പലറ്റ് ട്രൈബ്യൂണല്‍ വിധിയെ തുടര്‍ന്ന് കരാര്‍ ഇല്ലാതായപ്പോഴും സംസ്ഥാനത്തിന്റെ പൊതുതാൽപര്യം മുൻനിർത്തി ആ കരാർ പുനഃസ്ഥാപിക്കാൻ സുപ്രീം കോടതിയെ വരെ സമീപിച്ചു പോരാടുകയാണ് സർക്കാർ ചെയ്തത്. ആ നിയമപോരാട്ടത്തിൽ അന്തിമ തീർപ്പും വന്നിട്ടില്ല. യുഡിഎഫ് കാലത്ത് കൃത്യമായ മാനദണ്ഡം പാലിച്ച് ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെട്ടിരുന്നുവെങ്കില്‍ ഈ പ്രതിസന്ധി പോലും ഉണ്ടാകുമായിരുന്നില്ല എന്നതാണ് വസ്തുത. അതു മറച്ചുപിടിച്ചാണ് യുഡിഎഫ് സർക്കാരിന്റെ വാചകക്കസർത്തുകൾ.

2023 ലാണ് ഈ കരാറിന് റെഗുലേറ്ററി കമ്മീഷൻ അന്തിമമായി അനുമതി നിഷേധിച്ചത്. അതിനുശേഷം മൂന്ന് വർഷം കടന്നുപോയി. ഇതിനിടയിൽ ഇന്നത്തേക്കാൾ രൂക്ഷമായ എൽനിനോയും കടുത്ത മഴക്കുറവും സംസ്ഥാനം നേരിട്ടിരുന്നു. എന്നിട്ടും അന്നത്തെ എൽഡിഎഫ് സർക്കാർ പവർ കട്ടോ ലോഡ് ഷെഡ്ഡിംഗോ ഇല്ലാതെ കേരളത്തെ മുന്നോട്ട് കൊണ്ടുപോയി. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങി പവര്‍കട്ട് ഒഴിവാക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. മിച്ച വൈദ്യുതിയുള്ള സംസ്ഥാനങ്ങളുമായി സംസാരിച്ചും സ്വാപ്പിംഗ് കരാറുകൾ ഉണ്ടാക്കിയുമാണ് പ്രതിസന്ധി മറികടന്നത്.

കഴിഞ്ഞ ഏപ്രിലിൽ പ്രതിദിന ഉപഭോഗം 115-116 MU യും പീക്ക് ഡിമാൻഡ് 6100 MW യും എത്തിയപ്പോൾ പോലും എൽഡിഎഫ് ഭരണത്തിൽ പവർകട്ട് ഉണ്ടായിരുന്നില്ല. എന്നാൽ നിലവിൽ ഡിമാൻഡ് വെറും 4800-4900 MW (85-86 MU) ആയി കുറഞ്ഞിട്ടും യുഡിഎഫ് സർക്കാരിന് ആവശ്യത്തിനുള്ള വൈദ്യുതിപോലും ഉറപ്പുവരുത്താൻ കഴിയാത്തനിലയാണ്. ഡിമാൻഡ് കുറഞ്ഞിട്ടും പ്രതിസന്ധി കൂടുന്നുണ്ടെങ്കിൽ അത് സർക്കാരിന്റെ കഴിവുകേടല്ലാതെ മറ്റൊന്നുമല്ല. മെയ് പകുതിയോടെയും ജൂൺ ആദ്യവാരത്തിലും തന്നെ ഈ പ്രതിസന്ധിയുടെ പ്രാരംഭ സൂചനകൾ വ്യക്തമായിരുന്നുവെങ്കിലും സർക്കാർ കടുത്ത അലംഭാവമാണ് കാട്ടിയത്.

കർണാടക ജൂലൈ മാസത്തിൽ 9.08 രൂപയ്ക്ക് പുറത്തേക്ക് വൈദ്യുതി വിറ്റിട്ടുണ്ട്. കേരളം 10 രൂപയ്ക്ക് മുകളിൽ കൊടുക്കാൻ തയ്യാറായിട്ടും വൈദ്യുതി കിട്ടുന്നില്ല എന്നാണ് യുഡിഎഫ് മന്ത്രിമാർ പറയുന്നത്. സ്വന്തം പാർടിക്കാർ ഭരിക്കുന്ന അയൽ സംസ്ഥാനവുമായി ഒരു ഉഭയകക്ഷി കരാർ ഉണ്ടാക്കാൻ പോലും യുഡിഎഫ് സർക്കാരിന് സാധിക്കുന്നില്ല എന്നയിടത്താണ് ഈ സർക്കാർ എത്രത്തോളം പരാജയപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാക്കാൻ കഴിയുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലേഷ്യയിൽ ഉരുൾപൊട്ടലിനെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ മൂന്ന് മലയാളികളടക്കം എട്ടുപേർ മരിച്ചു...  (8 minutes ago)

പ്രേമലുവിലെ സച്ചിന്റെ വളർച്ച... പ്രേമലുവിലൂടെ മലയാളികളുടെ ഹൃദയം കവർന്ന താരം തമിഴിലും ഞെട്ടിക്കുന്നു, സൂര്യയുടെ ചിത്രത്തിലെ പ്രകടനത്തിന് സൂപ്പർതാര പദവി പ്രവചിച്ച് സംവിധായകൻ  (14 minutes ago)

ഏഷ്യൻ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്‌ ചെന്നൈയിൽ  (31 minutes ago)

എൻ. പ്രശാന്തിനെ കുരുക്കാൻ മന്ത്രി മന്ത്രിയെ കുരുക്കാൻ കമ്മികൾ കുരുക്കിൽ വീഴുമോ സണ്ണി ?  (36 minutes ago)

ഇട്ട് മൂടാൻ പൂത്ത പണം നവീൻ ഡിപ്രഷന് ചികിത്സയിൽ അമ്മയെ കുത്തി, കുത്തി കലി തീർത്തു..!!മട്ടന്നൂരിലെ വീട്ടിൽ  (43 minutes ago)

രണ്ട് നേതാക്കളും തറപറ്റി... ട്രംപിന് പിന്നാലെ ഇറാനെതിരെ യുദ്ധം നയിച്ച നെതന്യാഹുവിന് സ്വന്തം നാട്ടിൽ തിരിച്ചടി! അധികാരത്തിൽ തുടരാൻ യോഗ്യതയില്ലെന്ന് ഐസൻകോട്ടിന്റെ തുറന്നടിക്കൽ; അടിയന്തര ദേശീയ സർക്കാർ വേ  (46 minutes ago)

മലയാളി താരം സഞ്ജു സാംസണ് ഇന്ന് 32-ാം പിറന്നാൾ.... കേരളത്തിന്റെ അഭിമാനതാരത്തിന് ആശംസകളുമായി കായികലോകവും ആരാധകരും  (59 minutes ago)

കർഷകർക്കും ഇടനിലക്കാർക്കും വലിയനേട്ടം.... കുരുമുളക് വില കുതിച്ചുയരുന്നു...  (1 hour ago)

ചൈനീസ് ഐറ്റംസ് പോലെ എഐ ചീപ്പ് റേറ്റിന്... എൻവിഡിയയുടെ ഉള്ളറകളിലേക്ക് ചൈനയുടെ ചാരക്കണ്ണുകൾ? ആലീസ് ഹുവാങിന്റെ പേരിൽ വൻ വിവാദം, 750 കോടി ഡോളറിന്റെ ചിപ്പ് ഇടപാടുകൾക്ക് പിന്നിൽ ചൈനയോ? അമേരിക്കൻ രഹസ്യങ്ങൾ ച  (1 hour ago)

വായുമലിനീകരണത്തിൽ മുങ്ങി ഡൽഹി... പലയിടത്തും ശ്വാസംമുട്ടിക്കുന്ന പുകമഞ്ഞ്  (1 hour ago)

ഫാമിനെ ലാഭകരവും സ്വയംപര്യാപ്തവുമാക്കുക ലക്ഷ്യം... മാളയിലെ പൊയ്യ അഡാക്ക് ഫിഷ് ഫാമിലെ അക്വാകൾച്ചർ മേഖലയ്ക്ക് കോട്ടം തട്ടാതെ ലോകനിലവാരത്തിലുള്ള അക്വാ ടൂറിസം പദ്ധതി വരുന്നു  (1 hour ago)

നവീന്‍ അയല്‍വാസികളുമായി വലിയ ബന്ധം പുലര്‍ത്താത്ത ശാന്ത സ്വഭാവക്കാരന്‍; മൊബൈല്‍ ഫോണ്‍ അമിതമായി  (1 hour ago)

തൊഴിലിടത്തിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ മരിച്ച ഉത്തർപ്രദേശ് സ്വദേശിയുടെ മൃതദേഹം മാസങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കും പരിശ്രമങ്ങൾക്കുമൊടുവിൽ നാട്ടിലെത്തിച്ചു...  (1 hour ago)

വിലക്കയറ്റത്തിൽ നട്ടം തിരിഞ്ഞ്... അരിവില കിലോയ്ക്ക് 100 രൂപയും കടക്കുമോ? വരൾച്ചയിൽ തകർന്ന നെൽക്കൃഷി, ദക്ഷിണേന്ത്യയിൽ അരിക്ഷാമ ഭീതി; കേരളത്തിലും വിലക്കയറ്റമുണ്ടാകുമോ?  (1 hour ago)

പണമിടപാടുകളിലും യാത്രാവേളകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

Malayali Vartha Recommends