ഹാമര്‍ ത്രോ താരം താന്യ ചൗദരിക്ക് ദേശീയ റെക്കോര്‍ഡ്...

വനിതാ ഹാമര്‍ ത്രോ താരം താന്യ ചൗദരിക്ക് ദേശീയ റെക്കോര്‍ഡ്. ഇന്ത്യന്‍ അത്‌ലറ്റിക്‌സ് സീരീസ് ഫൈനലിലാണ് ഉത്തര്‍പ്രദേശ് താരം 68.35മീറ്റര്‍ എറിഞ്ഞ് പുതിയ ദേശീയ റെക്കോര്‍ഡ് സൃഷ്ടിച്ചത്.
ഉത്തര്‍പ്രദേശിന്റെ തന്നെ അനുഷ്‌ക യാദവ് ജൂണില്‍ കണ്ടെത്തിയ 67.02 മീറ്ററിന്റെ ദേശീയ റെക്കോര്‍ഡാണ് പഴങ്കഥയായത്. അനുഷ്‌ക ഇന്ത്യന്‍ അത്‌ലറ്റിക്‌സ് സീരീസ് ഫൈനലില്‍ താന്യ ചൗദരിക്ക് വെല്ലുവിളി ഉയര്‍ത്തിയെങ്കിലും, 66.34 മീറ്ററോടെ രണ്ടാം സ്ഥാനത്തായി. ഒന്നാം സ്ഥാനം നേടിയ താന്യ ചൗദരിക്ക് ഒരു ലക്ഷം രൂപയും അനുഷ്‌ക യാദവിന് 50,000 രൂപയും പാരിതോഷികമായി ലഭ്യമാകും.
താന്യയും അനുഷ്‌കയും ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഡിലുണ്ട്. ദേശീയ റെക്കോര്‍ഡ് പ്രകടനത്തോടെ താന്യ ചൗദരി ഏഷ്യന്‍ ഗെയിംസ് വനിതാ ഹാമര്‍ ത്രോയിലെ ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞു.
"https://www.facebook.com/Malayalivartha

























