Widgets Magazine 

27
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...


പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...


ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.. ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..


അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി.."LPG കിട്ടാനില്ല വില 7500 രൂപ! വില 13,000 രൂപയിലേക്ക്..അതിർത്തി അടച്ച് 8 ന്റെ പണി ഒടുവിൽ മുട്ടുമടക്കി രാജ്യം..


ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!

11 SEPTEMBER 2026 06:42 PM IST
മലയാളി വാര്‍ത്ത

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ പതിനൊന്ന് വെള്ളിയാഴ്ച്ച ആരംഭിച്ചു. രാജ് സാഗർ ഫിലിംസിൻ്റെ ബാനറിൽ രമേഷ് ഗോപിനാഥ് ഈ ചിത്രം നിർമ്മിക്കുന്നു. കേന്ദ്ര ഭരണ പ്രദേശമായ മാഹി അയിഷാ മൻസിലിലിൽ നടന്ന പൂജാ ചടങ്ങോടെയായിരുന്നു ചിത്രീകരണത്തിനു തുടക്കമായത്.

 

ചലച്ചിത്ര പ്രവർത്തകർ, അണിയറപ്രവർത്തകർ, ബന്ധുമിത്രാദികൾ സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിലെ പ്രമുഖർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ശ്രീമതി ഉഷാശ്രീധരൻ,സ്നിഷ രമേഷ് എന്നിവർ ആദ്യ ഭദ്രദീപം തെളിയിച്ചു. പോണ്ടിച്ചേരി മുൻ ആഭ്യന്തര വകുപ്പുമന്ത്രി ഈ. വത്സരാജ്, വ്യവസായ പ്രമുഖൻ സുധാകരൻ പൂക്കോട് ഉൾപ്പെടെ ചലച്ചിത്ര പ്രവർത്തകരും ബന്ധുമിത്രാദികളും ചേർന്ന് ഈ ചടങ്ങ് പൂർത്തികരിച്ചു.

 

തുടർന്ന് പ്രശസ്‌ത നിർമ്മാതാവും എക്സിബിറ്ററുമായ നിർത്താൻ ലിബർട്ടി ബഷീർ സ്വിച്ചോൺ കർമ്മവും, മാഹി എം .എൽ എ. അഡ്വ.ടി. ഷോട്ടിൽ കുമാർ ഫസ്റ്റ് ക്ലാപ്പും നൽകിയതോടെ ചിത്രീകരണത്തിലേക്കു കടന്നു. കോട്ടയം നസീറാണ് ആദ്യ ഷോട്ടിൽ അഭിനയിച്ചത്. പൂർണ്ണമായും ഹൊറർ ത്രില്ലർ ജോണറിലുള്ള ഒരു ചിത്രമാണിത്. ഏറെക്കാലമായി കണ്ണൂരും പരിസരങ്ങളിലും.

 

പ്രമാദമായി മാറിയ ഒരു കേസിൻ്റെ അന്വേഷണത്തിനായി അസിൻ്റൻ്റ് കമ്മീഷണർ അനുപമ ഇക്ബാൽ നിയോഗിക്കപ്പെടുന്നതോടെ അരങ്ങേറുന്ന സംഭവങ്ങളാണ് ഹൊറർ ത്രില്ലറായി അവതരിപ്പിക്കുന്നത്. തുടക്കം മുതൽ ഉദ്യേഗത്തിൻ്റെ മുൾമുനയിലൂടെയാണ് കഥാ പുരോഗതി. അമലാ പോളിനു പുറമേ വിജയ് ബാബു, ഇർഷാദ്, കോട്ടയം നസീർ,ഇന്ദ്രൻസ്, ബിനു പപ്പു, മുക്ത, റോണി ഡേവിഡ് രാജ്, ഉയിർ ഹരീഷ്, ദീപൻ ശിവരാമൻ, ആദ്യാ അമിത്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

 

പാൻ ഇൻഡ്യൻ സിനിമയായിട്ടാണ് ഈ ചിത്രം എത്തുന്നത്. എം പി സുനീഷിൻ്റേതാണ് തിരക്കഥ, ഛായാഗ്രഹണം - അജയ് ഡേവിഡ് കാച്ചപ്പിള്ളി,
എഡിറ്റിംഗ് - സൂരജ് ഈ. എസ്, ഗാനങ്ങൾ - ഹരി നാരായണൻ,മുത്തു വിവേക് മൂഴുക്കുന്ന്, സംഗീതം - നന്ദഗോപൻ & കെ.കെ. നിഷാദ്,

 

 

കലാസംവിധാനം - സാബു റാം, മേക്കപ്പ് - രഞ്ജിത്ത് അമ്പാടി, കോസ്‌റ്റ്യും ഡിസൈൻ - സമീരാ സനീഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - കെ.ജെ. വിനയൻ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - ആകാശ് . എം, സജി മുണ്ടൂർ,രാഹുൽ കൃഷ്ണൻ വി, സൗണ്ട് ഡിസൈൻ - -രംഗനാഥ് രവി,

 

കോറിറയോഗ്രാഫി- ദിനേശ് കുമാർ.,അനു വിശ്വനാഥ്, ആക്ഷൻ - പി.സി സ്റ്റണ്ട്സ്, മൈക്കിൾ, അഷറഫ് ഗുരുക്കൾ, സ്റ്റിൽസ്- ഷിബി ശിവദാസ്, ലൈൻ പ്രൊഡ്യൂസർ - സുജൻ കുമാർ, അനിൽകുമാർ മാങ്കാവ് - ഫിനാൻസ് മാനേജേഴ്‌സ് - ദിലീപ് കുമാർ എം കെ, ബിജു പാറക്കൽ,

 

 

എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - ഷംനാസ്.എം അഷറഫ്, പ്രൊഡക്‌ഷൻ എക്സികുട്ടീവ് - അഷറഫ് പഞ്ചാര, പ്രൊഡക്ഷൻ കൺട്രോളർ - തോബിയാസ്, തലശ്ശേരി, മാഹി വടകര, കണ്ണൂർ കൂത്തുപറമ്പ് എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. പി ആർ - വാഴൂർജോസ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ കാഴ്ചപരിമിതിയുള്ള സ്ത്രീക്കു നേരെ യുവാവിന്റെ അതിക്രമം  (2 hours ago)

അടിമാലിയില്‍ മദ്യലഹരിയില്‍ ജ്യേഷ്ഠന്റെ കുത്തേറ്റ് അനുജന്‍ കൊല്ലപ്പെട്ടു  (3 hours ago)

കേരള പി എസ് സി ചെയർമാൻ ജയിലിലേക്ക്? പഞ്ചാബ് പി എസ് സി ചെയർമാന് സമാനം ! സിദുവിന്റെ വഴിയിലേക്ക് ബൈജുവും...  (3 hours ago)

പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ അഡിഷണല്‍ സെക്രട്ടറി ആര്‍ ഹരിക്ക് സസ്‌പെന്‍ഷന്‍  (3 hours ago)

ജഡ്ജി ആയാലും വാദിയായാലും നിയമം ഒരുപോലെ..! നേരിട്ട് വന്ന് വിശദീകരിക്കട്ടെ ഹൈക്കോടതി..! ജഡ്ജിയച്ഛന്റെ അറസ്റ്റ് ഉടൻ..  (3 hours ago)

ഇന്നലെ കൊടുംമഴ കഴിഞ്ഞ് ആ മൂന്ന് മരണം... എല്ലാം! ദൈവമേ, ഇത് എങ്ങനെ സഹിക്കും... നിലവിളിച്ച് ബന്ധുക്കൾ."  (3 hours ago)

ഡാമുകൾ തുറന്നു..!രാത്രിയിൽ 2 മണിക്കൂർ നിർത്താതെ മഴ! അവധി..!ഇന്ന് രാത്രിയും സൂക്ഷിക്കണം...ജനങ്ങൾ ക്യാമ്പിലേക്ക്  (3 hours ago)

104 km വേഗതയിൽ കാർ ചെറുക്കന്റെ ഫോണിൽ തെളിവ്..! ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിൽ രാത്രിക്ക് രാത്രി നടന്നത്..!!  (3 hours ago)

ജഡ്ജി തന്ത മൂന്ന് വർഷം ജയിലിൽ കിടക്കും..! സ്റ്റേഷൻ വളഞ്ഞ് പിള്ളേർ,കത്തിച്ചു കുഴഞ്ഞുവീണ് മരിച്ച ജയന്റെ മകൾ  (3 hours ago)

ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ പദ്ധതിയിലെ അവസാന പാലവും ഉടന്‍ തുറക്കും  (3 hours ago)

ഇറാന്റെ ആ വജ്രായുധം തകര്‍ക്കുമെന്ന് അമേരിക്ക !! 'ലൂക്കാസിനെ' വീഴ്ത്തി തിരിച്ചടിച്ചു IRGC കേന്ദ്രങ്ങള്‍ റഡാറില്‍  (4 hours ago)

സൗദിയില്‍ കുടുങ്ങിയ ഉംറ തീര്‍ഥാടകര്‍ക്ക് സഹായവുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്  (4 hours ago)

അഴിമതിക്കേസില്‍ മുന്‍ തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി അറസ്റ്റില്‍  (4 hours ago)

ഇന്ത്യ സഖ്യത്തിന്റെ റാലിക്ക് മുന്നോടിയായി കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് ബിജെപി  (5 hours ago)

നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ വിവിധ തസ്തികകളില്‍ അവസരം  (6 hours ago)

Malayali Vartha Recommends