Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മറു തന്ത്രം മോഡി മെനയുമ്പോള്‍... 5 സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ബിജെപി തകര്‍ന്നടിഞ്ഞപ്പോള്‍ മോഡിയുടെ കേന്ദ്ര ഭരണം അവസാനിച്ചുവെന്ന് വിധി എഴുതിയവര്‍ സൂക്ഷിക്കുക; ബിജെപിയ്ക്ക് വോട്ട് കുറഞ്ഞാലും എന്‍ഡിഎ വ്യക്തമായ ഭൂരിപക്ഷം നേടി അധികാരത്തില്‍ വരുമെന്ന് സര്‍വേ 

13 DECEMBER 2018 10:15 AM IST
മലയാളി വാര്‍ത്ത

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത പരാജയം നേരിട്ടതോടെ മോഡിയെ എഴുതി തള്ളാന്‍ വരട്ടെ. ഇന്ത്യയിലെ തന്നെ പ്രമുഖ രാഷ്ട്രീയ വിദഗ്ധര്‍ പറയുന്നത് മോഡി തന്നെ അധികാരത്തില്‍ വരുമെന്നാണ്. മോഡി മുന്നില്‍ നിന്നും നയിച്ച ഒരു തെരഞ്ഞെടുപ്പിലും ബിജെപി പിന്നോട്ട് പോയിട്ടില്ലെന്ന ചരിത്രം സാക്ഷിയാക്കിയാണ് അവര്‍ തെളിവുകള്‍ നിരത്തുന്നത്. 2019ല്‍ ബിജെപിക്ക് സീറ്റുകള്‍ കുറയുമെങ്കിലും എന്‍ഡിഎക്ക് 293 സീറ്റു നേടി മോഡിവീണ്ടും അധികാരത്തില്‍ എത്തുമെന്നാണ് വിവിധ സര്‍വേ ഫലങ്ങളും വരുന്നത്. ബിജെപിക്ക് 2019ല്‍ വലിയ തിരിച്ചടിയുണ്ടാവുമെന്നാണ് സീ ന്യൂസ് സര്‍വേ പറയുന്നത്. എന്നാല്‍ അധികാരം നഷ്ടപ്പെടില്ലെന്നും ഇവര്‍ പറയുന്നു. ഒറ്റയ്ക്ക് ഭൂരിപക്ഷം പാര്‍ട്ടിക്ക് ലഭിക്കില്ലെന്നും എന്‍ഡിഎയുടെ സഹായത്തോടെ ബിജെപി അധികാരം നിലനിര്‍ത്തുമെന്നാണ് പ്രവചനം. അതേസമയം മഹാസഖ്യം നേട്ടമുണ്ടാക്കുമെങ്കിലും അധികാരം പിടിക്കില്ലെന്നും സീ ടിവി പ്രവചിക്കുന്നു.

ഉത്തരേന്ത്യയിലെ പത്ത് സംസ്ഥാനങ്ങളിലെ 172 സീറ്റില്‍ ബിജെപി 2014ല്‍ 137 സീറ്റ് നേടിയിരുന്നു. കോണ്‍ഗ്രസ് 9 സീറ്റായിരുന്നു നേടിയത്. എന്നാല്‍ 2019ല്‍ ബിജെപി 87 സീറ്റില്‍ ഒതുങ്ങും. കോണ്‍ഗ്രസ് 30 സീറ്റ് നേടും. എന്‍ഡിഎ കക്ഷികളെ കൂട്ടിയാല്‍ 91 സീറ്റാവും. എന്നാല്‍ എസ്പിയും ബിഎസ്പിയും എത്തുന്നതോടെ യുപിഎ സഖ്യം 76 സീറ്റ് വരെ നേടും.

ഈസ്റ്റ് ഇന്ത്യയില്‍ ബിജെപിക്ക് 45 സീറ്റ് മുമ്പ് ലഭിച്ചിരുന്നു. എന്നാല്‍ ഇത് 40 സീറ്റായി കുറയും. കോണ്‍ഗ്രസ് 14 സീറ്റില്‍ നിന്ന് 22 സീറ്റിലേക്ക് ഉയരും. സഖ്യം നോക്കുമ്പോള്‍ എന്‍ഡിഎയ്ക്ക് 54 സീറ്റ് ലഭിക്കും. യുപിഎയ്ക്ക് 73 സീറ്റും ലഭിക്കും. പശ്ചിമേന്ത്യയിലെ 103 സീറ്റില്‍ ബിജെപി 65 സീറ്റിലേക്ക് ഒതുങ്ങും. 2014ല്‍ ഇത് 78 സീറ്റായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് രണ്ട് സീറ്റില്‍ നിന്ന് 18 സീറ്റിലേക്ക് ഉയരും. എന്‍ഡിഎ 81 സീറ്റും യുപിഎ 22 സീറ്റും ഇവിടെ നേടും

കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ബിജെപിക്ക് 70 സീറ്റുകള്‍ നഷ്ടമാവുമെന്ന് വ്യക്തമാണ്. ബിജെപിക്ക് 212 സീറ്റ് മാത്രമേ ലഭിക്കൂ. കോണ്‍ഗ്രസ് 96 സീറ്റിലേക്ക് ഉയരും. എന്‍ഡിഎയ്ക്ക് 293 സീറ്റ് ലഭിക്കും. യുപിഎ 233 സീറ്റിലുമെത്തും. അതേസമയം അധികാരം പിടിക്കാന്‍ മഹാസഖ്യത്തിന് സാധിക്കില്ലെന്നും, അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഫലം മാറി മറിയാനും സാധ്യതയുണ്ടെന്നും സര്‍വേ പ്രവചിക്കുന്നു.ൃമവൗഹ ാീറശ

മധ്യപ്രദേശിലെ വോട്ട് ശതമാനം മധ്യപ്രദേശില്‍ 41 ശതമാനം വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. ഇത് ലോക്‌സഭയുമായി തട്ടിച്ച് നോക്കുമ്പോള്‍ 50 ശതമാനമായി ഉയരും. എന്നാല്‍ നാല് ശതമാനം നെഗറ്റീവ് സ്വിംഗ് ഉണ്ടാവും. മധ്യപ്രദേശില്‍ 25 സീറ്റ് ഇങ്ങനെയാണെങ്കില്‍ ബിജെപിക്ക് ലഭിക്കും. 2014 27 സീറ്റാണ് ബിജെപി നേടിയത്. രണ്ട് സീറ്റിന്റെ കുറവാണുണ്ടാവുക.

രാജസ്ഥാനിലും കുറയും രാജസ്ഥാനില്‍ 39 ശതമാനം വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. ഇത് കണക്കിലെടുക്കുമ്പോള്‍ 2019ല്‍ 49 ശതമാനം വോട്ട് ബിജെപിക്ക് ലഭിക്കും. 10 ശതമാനം നെഗറ്റീവ് സ്വിംഗുണ്ടാകും. 20 സീറ്റ് രാജസ്ഥാനില്‍ നിന്ന് ബിജെപി നേടും. അതായത്. 2014നെ അപേക്ഷിച്ച് അഞ്ച് സീറ്റിന്റെ നഷ്ടം ബിജെപിക്കുണ്ടാവും.

ഛത്തീസ്ഗഡില്‍ എന്താവും ഛത്തീസ്ഗഡില്‍ 33 ശതമാനം വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. 2019ല്‍ ഇത് 41 ശതമാനമായി ഉയരും. ഇവിടെ നിന്ന് അഞ്ച് സീറ്റ് ബിജെപി ലഭിക്കാനാണ് സാധ്യത ഇവിടെയുള്ള 11 സീറ്റും ബിജെപി 2014ല്‍ തൂത്തുവാരിയിരുന്നു. ഇത് വെച്ച് നോക്കുമ്പോള്‍ ആറ് സീറ്റിന്റെ നഷ്ടമാണ് ബിജെപിക്കുണ്ടാവുക.

തെലങ്കാനയില്‍ നേട്ടം തെലങ്കാനയില്‍ ബിജെപി ടിആര്‍എസ്സിനൊപ്പം ചേര്‍ന്നാല്‍ എല്ലാ സീറ്റുകളും ടിആര്‍എസ്സ് സഖ്യം നേടും. സംസ്ഥാനത്ത് 11 സീറ്റാണുള്ളത്. അതേസമയം മിസോറാമില്‍ ആകെയുള്ള ഒരു സീറ്റ് മിസോ നാഷണല്‍ ഫ്രണ്ട് സ്വന്തമാക്കാനാണ് സാധ്യത. ഇവര്‍ എന്‍ഡിഎയുടെ ഭാഗമാണ്.

ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് 22 സീറ്റും കോണ്‍ഗ്രസിന് 19 സീറ്റുമാണ് 2014ല്‍ ലഭിച്ചത്. ഇത് 2019ല്‍ 20 ആയി കുറയും. കോണ്‍ഗ്രസ് 26 സീറ്റിലേക്ക് ഉയരും. സഖ്യം കണക്കിലെടുക്കുമ്പോള്‍ എന്‍ഡിഎ 67 സീറ്റിലെത്തും. യുപിഎ 62 സീറ്റ് നേടും.അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി തകര്‍ന്നടിഞ്ഞതോടെ ഏറ്റവും ശക്തമായിരിക്കുന്നത് 2019ലെ തിരഞ്ഞെടുപ്പ് സാധ്യതകള്‍ക്കാണ്. ബിജെപി വീണ്ടും അധികാരത്തില്‍ വരുമെന്ന് യാതൊരു ഉറപ്പും പറയാനാവാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. കാരണം ബിജെപിക്ക് നഷ്ടമായതെല്ലാം ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളാണ്. സ്ഥിരമായി ബിജെപിക്ക് തന്നെ വോട്ട് ചെയ്യുന്ന ഈ വിഭാഗം പിന്തുണച്ചില്ലെങ്കില്‍ ബിജെപിക്ക് വിജയസാധ്യത കുറയുമെന്നും വാദമുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗാന്ധർവ്വ സംഗീതം വീണ്ടും ആസ്വദിച്ച് മലയാളികൾ... വർഷങ്ങൾക്കുശേഷം ഒരു പൊതുപരിപാടിയിൽ പാട്ടും ചിന്തകളുമായി തിരിച്ചെത്തി മലയാളികളുടെ ഗാനഗന്ധർവ്വൻ കെ.ജെ യേശുദാസ്  (15 minutes ago)

വനിതാ ഏഷ്യാ കപ്പിൽ ഇന്ന് ശ്രീലങ്കയും ബംഗ്ലാദേശും ഏറ്റുമുട്ടും...  (29 minutes ago)

ജാർഖണ്ഡ് ഉന്നത-സാങ്കേതിക വിദ്യാഭ്യാസ, നഗരവികസന മന്ത്രി സുദിവ്യ കുമാർ സോനു അന്തരിച്ചു  (56 minutes ago)

പോലീസ് സ്റ്റേഷനുകളുടെ സുരക്ഷനോക്കുന്ന പാറാവ് ഡ്യൂട്ടിക്കാർ ഡ്യൂട്ടിസമയത്ത് മൊബൈലും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോ​ഗിക്കരുത്...  (1 hour ago)

സങ്കടക്കാഴ്ചയായി... തളിപ്പറമ്പില്‍ ഓണാഘോഷപരിപാടിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു...  (1 hour ago)

മിസ് വേൾഡ് 2026 കിരീടം ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോളയ്ക്ക്  (1 hour ago)

ഫ്രഞ്ച് ചലച്ചിത്രകാരൻ ടോണി ഗാറ്റ്‌ലിഫ് അന്തരിച്ചു.. .  (1 hour ago)

മാധ്യമ പ്രവർത്തകനും സീരിയൽ നടനുമായ രഗീഷ് രാജ അന്തരിച്ചു...  (2 hours ago)

തിരിച്ചടിക്കാൻ ഇറാൻ... ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു; വേണമെങ്കിൽ മുഴുവൻ കപ്പലുകളും തകർക്കുമെന്ന് ഭീഷണി, യുദ്ധ വിവരങ്ങൾ ചോർന്നു; 50 ഉന്നത സൈനിക ഉദ്യോഗസ്ഥരെ നുണപരിശോധനയ്ക്ക് വിധേയരാക്കി യുഎസ്  (2 hours ago)

യുഎസ് ഓപ്പൺ ടെന്നിസ്... ഒമ്പതാം സീഡ് യുഎസിന്റെ ടെയ്‌ലർ ഫ്രിറ്റ്സിനെ തോൽപ്പിച്ച് 24-ാം സീഡ് അർജന്റീന താരം ഫ്രാൻസിസ്കോ സെറുണ്ടോലോ പ്രീക്വാർട്ടർ ഫൈനലിൽ  (2 hours ago)

മലപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം.. മൂന്നു പേർക്ക് പരുക്ക്  (2 hours ago)

നിരവധി മാപ്പിള പാട്ടുകളിലൂടെ ശ്രദ്ധേയനായ ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു...  (3 hours ago)

ഡിവൈഎസ്പി ജോണ്‍സണ്‍ കെജെ അന്തരിച്ചു...  (3 hours ago)

വനിത ഏഷ്യകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം  (3 hours ago)

  റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ സിപ്‌ലൈനിൽ നിന്നു വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends