മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു

പച്ചാണി കരിമ്പനൂര്‍ തോമസ് ജര്‍മനിയിലെ ഹാന്നോവറില്‍ അന്തരിച്ചു. 70 വയസ്സായിരുന്നു. ഹാന്നോവറിലുള്ള മക്കളെയും കൊച്ചുമക്കളെയും കാണാനായി ഭാര്യയോടൊപ്പം എത്തിയതായിരുന്നു തോമസ്. സംസ്‌കാരം സെപ്റ്റംബര്‍ 5 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2:30ന് പച്ചാണി സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ നടക്കും.
ഓഗസ്റ്റ് 27ന് വൈകുന്നേരം പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിക്കാനായി ജര്‍മനിയിലെ ലോക കേരള സഭാംഗം ജോസ് കുമ്പിളുവേലില്‍ ഇടപെട്ട് ആവശ്യമായ ഔദ്യോഗിക നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുകയും ഭൗതികശരീരം നാട്ടിലെത്തിക്കാനുള്ള സഹായങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്തു.
പൊട്ടന്‍പ്ലാവ് തട്ടാപറമ്പില്‍ കുടുംബാംഗമായ ലില്ലി തോമസാണ് ഭാര്യ. മക്കള്‍: ലിജോ, ജിബിന്‍ (ഇരുവരും ജര്‍മ്മനി), നോബിന്‍ (ദുബായ്). മരുമക്കള്‍: ജോസിന, ആഷ്മ (ഇരുവരും ജര്‍മ്മനി), അഞ്ജു. സഹോദരങ്ങള്‍: മറിയാമ്മ, അന്നമ്മ, ജോസഫ്, ജെയിസണ്‍ (വിമുക്തഭടന്‍), പരേതയായ ത്രേസ്യാമ്മ.
https://www.facebook.com/Malayalivartha



























