വിമാനയാത്രയ്ക്കിടെ സഹയാത്രികയോട് അപമര്യാദയായി പെരുമാറി; തമിഴ്നാട് സ്വദേശിയ്ക്ക് അമേരിക്കയിൽ ഒൻപതു വർഷത്തെ തടവ്
വിമാനയാത്രയിൽ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ ഇന്ത്യൻ സ്വദേശിയ്ക്ക് അമേരിക്കയിൽ ഒൻപതു വർഷത്തെ തടവ് ശിക്ഷ. എച്ച്-1ബി വിസയിൽ 2015ൽ യു.എസിലെത്തിയ തമിഴ്നാട് സ്വദേശിയായ 35 കാരൻ പ്രഭു രാമമൂർത്തിക്കാണ് ഡെട്രോയിറ്റ് ഫെഡറൽ കോടതി ശിക്ഷയ്ക്ക് വിധിച്ചത്.
ലാസ്വെഗാസിൽ നിന്നും ഡെട്രോയിറ്റിലേക്കുള്ള വിമാന യാത്രക്കിടെയായിരുന്നു സംഭവം. പ്രോസിക്യൂഷൻ രാമമൂർത്തിക്ക് 11 വർഷത്തെ ശിക്ഷയായിരുന്നു ആവശ്യപ്പെട്ടത്. എന്നാൽ കോടതി 9 വർഷം വിധിക്കുകയായിരുന്നു. വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ സുരക്ഷ ലഭിക്കുക എന്നുള്ളത് ഏതൊരു യാത്രക്കാരുടെയും അവകാശമാണ്. സഹയാത്രക്കാരോട് മോശമായി പെരുമാറുന്ന സാഹചര്യം ഒരിക്കലും അംഗീകരിക്കാനാവില്ല. താൻ നേരിട്ട അനുഭവം തുറന്നുപറയാൻ ഇര കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നുതായും യു.എസ് അറ്റോണി മാത്യൂ ശ്നൈഡർ പറഞ്ഞു.
ജനുവരി മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ഈ സമയത്ത് രാമമൂർത്തിയുടെ ഭാര്യയും അയാളുടെ കൂടെയുണ്ടായിരുന്നു. അഞ്ച് ദിവസത്തെ തുടർച്ചയായ വിചാരണക്ക് ശേഷം ആഗസ്തിലാണ് രാമമൂർത്തിയെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
https://www.facebook.com/Malayalivartha