മലയാളി വീട്ടമ്മയും മകനും സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു
ഞായറാഴ്ച രാവിലെ സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി വീട്ടമ്മയും മകനും മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി ഇസ്ഹാഖിന്റെ ഭാര്യ ഷഹറാബാനു (30), മകന് മുഹമ്മദ് ഷാന്‍ (11) എന്നിവരാണു ഖുന്‍ഫുദയിലുണ്ടായ അപകടത്തില്‍ മരിച്ചത്.
അല്‍ ഖൗസില്നിന്നു ഹാലിയിലേക്കു പോകുമ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനത്തെ ഇടിക്കുകയായിരുന്നു. ഇസ്ഹാഖാണു കാര്‍ ഓടിച്ചിരുന്നത്. രണ്ടുദിവസം മുന്‍പാണ് കുടുംബം സന്ദര്‍ശക വിസയില്‍ സൗദിയിലെത്തിയത്. വാഹനമോടിക്കുന്നതിനിടെ മുന്‍ സീറ്റിലുണ്ടായിരുന്ന കുട്ടിക്കു സീറ്റ് ബെല്‍റ്റ് ഇട്ടുനല്‍കാന്‍, വാഹനമോടിച്ചിരുന്ന ഇസ്ഹാഖ് ശ്രമിക്കുന്നതിനിടെ മുന്‍പിലുണ്ടായിരുന്ന െ്രെടലറില് കാര്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണു റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha