റാസൽഖൈമയിൽ റാക്ക് പർവ്വത മേഖലയിൽ അഞ്ചംഗ സംഘം സഞ്ചരിച്ച കാര്‍ തലകീഴായി മറിഞ്ഞു; ഒരാൾ മരിച്ചു; നാലുപേർക്ക് ഗുരുതര പരിക്ക്
റാസൽഖൈമയിലെ റാക്ക് പർവ്വത മേഖലയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പര്‍വത മേഖലയിലെ ഉള് റോഡില്‍ ഉണ്ടായ അപകടത്തിൽ അഞ്ചംഗ സംഘം സഞ്ചരിച്ച കാര്‍ പലവട്ടം മറിയുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
സെന്‍ട്രല്‍ ഓപ്പറേഷന് റൂമില്‍ അപകട വിവരം ലഭിച്ചയുടന്‍ അധികൃതര്‍ സ്ഥലത്തത്തെി രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. ഡ്രൈവര്‍ക്ക് വാഹനത്തിന് മേലുള്ള നിയന്ത്രണം നഷ്ടമായതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക വിവരം. ഏഷ്യന്‍ വംശജരാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതര പരിക്കേറ്റ ഒരാള്‍ സംഭവ സ്ഥലത്ത് മരിക്കുകയായിരുന്നു. മറ്റ് നാല് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം അപകടത്തിൽപ്പെട്ടവരെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
https://www.facebook.com/Malayalivartha