ബഹ്‌റൈനിൽ 14 പേർക്ക് ശിക്ഷ വിധിച്ചു

ബഹ്‌റൈനിൽ ഭീകരസംഘടനയിൽ ചേർന്ന് ആക്രമണങ്ങള്‍ നടത്തിയ 14 പേര്‍ക്ക് ശിക്ഷ വിധിച്ചു. കഴിഞ്ഞ ഡിസംബറിവും ജനുവരിയിലുമായി നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത് . തീവ്ര സ്വഭാവമുള്ള സംഘടന രൂപീകരിച്ച 26 വയസുകാരന് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചത്. ഇതിനുപുറമേ ഒരു ലക്ഷം ദിനാര്‍ പിഴയും ഇയാൾക്ക് വിധിച്ചു.
ഇയാളുടെ പൗരത്വവും റദ്ദാക്കും. ആക്രമണങ്ങളില്‍ പങ്കെടുത്ത മറ്റ് ഒന്‍പത് പേര്‍ക്ക് ഏഴ് വര്‍ഷം വീതം തടവ് ശിക്ഷ വിധിച്ചു. പ്രതികളെ സഹായിച്ച നാല് പേര്‍ക്ക് മൂന്ന് വര്‍ഷം തടവാണ് വിധിച്ചത്. ഒരു ഭീകര സംഘടനയുടെ അനുബന്ധമായി മറ്റൊരു സംഘടന രൂപീകരിച്ചായിരുന്നു പ്രതികളുടെ പ്രവര്‍ത്തനം. വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ, കലാപമുണ്ടാക്കിയതിനും ബോംബ് കൈവശം വെച്ചതിനും അശ്ലീല വീഡിയോകള്‍ സൂക്ഷിച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. സിത്റയിലെ പൊലീസ് സ്റ്റേഷനില്‍ പെട്രോള്‍ ബോംബെറിഞ്ഞാണ് സംഘം ആക്രമണം നടത്തിയത്. നിരവധി പൊലീസുകാര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിരുന്നു.
https://www.facebook.com/Malayalivartha