ഒളിഞ്ഞും പാത്തും വ്യാജ സർട്ടിഫിക്കറ്റുകൾ വിൽപ്പന നടത്തി; രണ്ടാസംഘം പിടിയിൽ

ഷാർജയിൽ വിദ്യാർത്ഥികൾക്ക് വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് വിൽപ്പന നടത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. സാമൂഹിക മാധ്യമങ്ങള്‍ വഴി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ആവശ്യക്കാരെ കണ്ടെത്തുകയായിരുന്നു . തുടർന്ന് ഷാര്‍ജയിലെ ഒരു സര്‍വകലാശാല കാമ്പസില്‍ വെച്ച് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയുകയായിരുന്നു .
വിദ്യാര്‍ത്ഥികള്‍ക്ക് ഒരാള്‍ സര്‍വകലാശാല ക്യാമ്പസിനുള്ളിൽ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ എത്തിക്കുന്നുണ്ടെന്ന വിവരം സെക്യൂരിറ്റി വിഭാഗത്തിന് ലഭിക്കുകയായിരുന്നു. തുടര്‍ന്ന് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയതനുസരിച്ച് അന്വേഷണം ആരംഭിച്ചു . ശേഷം സര്‍ട്ടിഫിക്കറ്റ് ആവശ്യമുണ്ടെന്ന തരത്തില്‍ പൊലീസ് സംഘം പ്രതികളെ ബന്ധപ്പെട്ട് കെണിയൊരുക്കിയാണ് പ്രതികളെ പിടികൂടിയത്.
https://www.facebook.com/Malayalivartha