42 വര്‍ഷത്തെ പ്രവാസി ജീവിതം മതിയാക്കിയെങ്കിലും പ്രവാസി മലയാളിയ്ക്ക് വീട്ടിലെത്താനായില്ല; ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തെത്തിയ രാജൻ വീട്ടിലെത്തിയത് ജീവനറ്റ ശരീരമായി

ഷാർജയിൽ നിന്ന് നാട്ടിലേയ്ക്ക് മടങ്ങിയ പ്രവാസി മലയാളിയ്ക്ക് കൊല്ലം-തേനി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ ദാരുണാന്ത്യം. ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറി അർച്ചനയിൽ (നെല്ലിപ്പള്ളിൽ) കെ.രാജൻ പിള്ള (65)യാണ് അപകടത്തിൽ മരിച്ചത്. രാജൻ സഞ്ചരിച്ച കാര്‍ ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ മകൻ അമലി(19) നു ഗുരുതരമായി പരിക്കേട്ടിട്ടുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന അമൽ അപകടനില തരണംചെയ്തിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. അതേസമയം കാർ ഓടിച്ചിരുന്ന രാജൻ പിള്ളയുടെ സഹോദരൻ ആദിനാട് സ്വദേശി ജയകുമാർ അദ്‌ഭുതകരമായി രക്ഷപ്പെട്ടു.
ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെ ശാസ്താംകോട്ട പുന്നമൂടിനുസമീപം കോട്ടവാതുക്കൽ വളവിലായിരുന്നു അപകടം. 42 വര്‍ഷത്തെ പ്രവാസി ജീവിതം മതിയാക്കി വന്ന രാജൻ പിള്ളയെ തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ശൂരനാട്ടേക്ക് കൂട്ടിക്കൊണ്ടുവരുമ്പോഴായിരുന്നു അപകടം. കാർ വളവുതിരിഞ്ഞ് വരുമ്പോൾ എതിരേ ശിവഗിരി തീർഥാടകരുമായി വന്ന ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ടൂറിസ്റ്റ് ബസിന്റെ മുൻഭാഗവും തകർന്നു.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ശാസ്താംകോട്ടയിൽനിന്ന് അഗ്നിരക്ഷാസേനയും പോലീസുമെത്തി കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. രാജൻ പിള്ള സംഭവസ്ഥലത്തുതന്നെ മരിച്ചു. അമലിന്റെ കാലുകൾ രണ്ടും ഓടിഞ്ഞുതൂങ്ങി. വാരിയെല്ലുൾപ്പെടെ തകർന്ന നിലിയിലാണ്. അമലിനെ ആദ്യം ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞ 42 വര്‍ഷമായി ഷാര്‍ജ പൊലീസില്‍ ജോലി ചെയ്തു വരികയായിരുന്നു രാജന്‍ പിള്ള. എയര്‍പോര്‍ട്ടില്‍ ഇറങ്ങി കുടുംബാംഗങ്ങളോടൊപ്പം വീടെടുത്തുന്നതിനു തൊട്ടുമുൻപായിരുന്നു അപകടം. ഭാര്യ: വിജയശ്രീ. ശവസംസ്കാരം പിന്നീട്.
https://www.facebook.com/Malayalivartha