മലയാളികളുൾപ്പടെയുള്ള ലക്ഷക്കണക്കിന് വിദേശികൾ നാട്ടിലേയ്ക്ക് !; ഗ്രോസറികളിൽ സ്വദേശിവത്കരണം കടുപ്പിക്കാനൊരുങ്ങി സൗദി മന്ത്രാലയം

സൗദിയിലെ ഗ്രോസറികളിൽ (ബഖാല) നടത്തുന്ന സ്വദേശിവത്കരണം പൂർത്തിയായയിൽ മലയാളികളുൾപ്പടെ 1,60,000 വിദേശികൾക്കു തൊഴിൽ നഷ്ടപ്പെടുമെന്ന് റിപ്പോർട്ടുകൾ. ഈ മേഖലയിൽ ജോലി ചെയ്യുന്ന അന്യനാട്ടിലുള്ളർ വർഷം 600 കോടി റിയാൽ (ഏകദേശം 11,400 കോടി രൂപ) യാണ് നാട്ടിലേക്കയക്കുന്നത്. ഈ പണം സൗദിയിൽ നിന്നു പുറത്തുപോകാതെ തടയാമെന്നും മേഖലയിൽ 35,000 സൗദി സ്വദേശികൾക്കെങ്കിലും ഉടൻ ജോലി നൽകാമെന്നുമാണ് അധികൃതരുടെ കണക്കുകൂട്ടൽ.
അതേസമയം സ്വദേശി വത്കരണത്തിനു മുന്നോടിയായി തന്നെ ഗ്രോസറി ജോലികളിൽ സൗദിക്കാർക്കു പരിശീലനവും ആരംഭിച്ചു കഴിഞ്ഞു. നേരത്തെ, സ്വദേശിവൽക്കരണ പദ്ധതിയായ നിതാഖാത് കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കാൻ തൊഴിൽ സാമൂഹികകാര്യ മന്ത്രാലയം ആലോചിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.
ഫിനാൻസ്, അക്കൗണ്ടിങ്, ഐടി, നിയമം എന്നീ മേഖലകളാണിതെന്നും തൊഴിൽ സാമൂഹിക കാര്യ മന്ത്രാലയത്തിലെ വനിതാവൽക്കരണ പ്രോഗ്രാം ഡയറക്ടർ നൂറ അബ്ദുല്ല അൽ റുദൈനി വ്യക്തമാക്കിയിരുന്നു. മാനവശേഷി വികസന നിധി സംഘടിപ്പിച്ച വനിതാവൽക്കരണ ഫോറത്തിൽ സംസാരിക്കുമ്പോഴാണ് നൂറി ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനിടെയാണ് ഗ്രോസറികളിലെ സൗദിവൽക്കരണം പൂർത്തിയാകുന്നതോടെ ഒട്ടേറെപ്പേർക്കു തൊഴിൽ നഷ്ടമാകുമെന്ന ഭീഷണി. അതേസമയം സ്വദേശിവൽക്കരണ നിയമം ലംഘിച്ച് വിദേശികളെ ജോലിക്കുവയ്ക്കുന്ന തൊഴിലുടമകൾക്ക് ആളൊന്നിന് 20,000 റിയാൽ പിഴ ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha