ഷാർജയിൽ കാര്‍ പോസ്റ്റിലേക്ക് ഇടിച്ചുകയറി 48കാരന് ദാരുണാന്ത്യം;മൂന്ന് കുട്ടികള്‍ക്ക് ഗുരുതര പരിക്ക്

ഷാർജയിലെ അല്‍ ദൈദിൽ അമിത വേഗത്തില്‍ ഓടിച്ച കാര്‍ റോഡരികിലെ പോസ്റ്റിലേക്ക് പാഞ്ഞുകയറി 48 വയസുകാരനായ സ്വദേശി പൗരൻ മരിച്ചു. ഇയാളുടെ മൂന്ന് മക്കള്‍ക്ക് ഗുരുതര പരിക്ക് . ഞായറാഴ്ച രാവിലെ 8.30ഓടെയാണ് അപകടമയുണ്ടായത്. ആറും എട്ടും ഒന്‍പതും വയസുള്ള കുട്ടികളാണ് ഗുരുതരമായ പരിക്കുകളോടെ അല്‍ ദൈദ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സീഹ് മുഹൈബ് റൗണ്ട് എബൗട്ടിന് സമീപം വെച്ച് അമിത വേഗതയില്‍ ഓടിച്ചിരുന്ന വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്ന് പോലീസ് പറയുന്നു .
https://www.facebook.com/Malayalivartha