കുവൈറ്റിൽ കനത്ത സുരക്ഷയിൽ പുതുവത്സര ആഘോഷങ്ങൾ; പൊതുജനങ്ങളുടെ സുരക്ഷാ ഉറപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം

പുതുവത്സരം പ്രമാണിച്ച് കുവൈറ്റിൽ റോഡുകളിലും മറ്റും ശക്തമായി സുരക്ഷയൊരുക്കിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ വിദേശികളുടെയും സ്വദേശികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഇത് . ഇതിന്റെ ഭാഗമായി സമഗ്രമായ സുരക്ഷാ പദ്ധതികളാണ് ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ പ്രധാന റോഡുകളില്‍ ഗതാഗതം നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നടപടികള്‍ പൂര്‍ത്തിയായി. രാജ്യത്തുടനീളം കനത്ത സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha