പ്രശസ്ത ഗായകൻ റേ സോയർ അന്തരിച്ചു

പ്രശസ്ത അമേരിക്കൻ ഗായകൻ റേ സോയർ (81 ) നിര്യാതനായി. ഡോക്ടർ ഹുക്ക് ആന്റ് ദി മെഡിസിൻ ഷോ എന്ന റോക്ക് ബാൻഡിലെ അംഗമായിരുന്നു റേ സോയർ. ലോകമെമ്പാടുമുള്ള സംഗീതാസ്വാദകർക്കിടയിൽ ‘ദി കവർ ാേഫ് റോളിംഗ് സ്‌റ്റോൺ’ എന്ന ഗാനമാണ് അദ്ദേഹത്തെ ശ്രദ്ധേയനും പ്രിയങ്കരനുമാക്കിയത്. വളരെ പെട്ടന്നാണ് ഒരു കണ്ണ് മൂടിക്കെട്ടി വന്നിരുന്ന അദ്ദേഹം ജന ശ്രദ്ധ നേടിയത് .
1967 ൽ ഉണ്ടായ ഒരു അപകടത്തിലാണ് അദ്ദേഹത്തിന്റെ വലതു കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെടുന്നത്. 1969 ലാണ് സോയർ ഡോ.ഹുക്ക് എന്ന ബാന്റിൽ അംഗമാകുന്നത്. ബാൻഡിൽ പ്രധാന ഗായകൻ അല്ലായിരുന്നിട്ടുകൂടി സോയറിന്റെ വ്യത്യസ്ത രൂപം ജനങ്ങളെ പെട്ടെന്ന് ആകർഷിച്ചിരുന്നു. 1872 ൽ പുറത്തിറങ്ങിയ കവർ ഓഫ് റോളിംഗ് സ്‌റ്റോൺ എന്ന ഗാനത്തിലാണ് സോയർ ആദ്യമായി പ്രധാന ഗായകനാകുന്നത്.
https://www.facebook.com/Malayalivartha