2019-ലെ ദുബായ് ഗവണ്‍മെന്റിന്റെ ബജറ്റിന് ദുബായ് ഭരണാധികാരി അംഗീകാരം നൽകി

2019-ലെ ദുബായ് ഗവണ്‍മെന്റിന്റെ ബജറ്റിന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. അടിസ്ഥാനസൗകര്യങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ബജറ്റിനാണ് രൂപം നൽകിയിരിക്കുന്നത്.
ദുബായ് ആതിഥ്യം വഹിക്കുന്ന ലോകപ്രദര്‍ശനമായ എക്‌സ്പോ-2020ന്റെ ഒരുക്കങ്ങള്‍ക്കായാണ് അടിസ്ഥാനസൗകര്യ വികസനത്തിനായി ബജറ്റില്‍ കൂടുതല്‍ തുക വകയിരിത്തിയിരിക്കുന്നത്.
51 ബില്യന്‍ ദിര്‍ഹം വരവും 56.8 ബില്യന്‍ ദിര്‍ഹം ചെലവും വരുന്നതാണ് ബജറ്റ്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരവില്‍ 1.2 ശതമാനത്തിന്റെ വര്‍ധനവാണുള്ളത്. ഭരണച്ചെലവുകള്‍, സബ്സിഡികള്‍, ഗ്രാന്റുകള്‍ എന്നിവയ്ക്കായാണ് ചെലവിന്റെ 47 ശതമാനവും വകയിരിത്തിയിരിക്കുന്നത് .
ഇത് മുൻ വർഷത്തെക്കാൾ അഞ്ച് ശതമാനം കൂടുതലാണ്.ആരോഗ്യം, വിദ്യാഭ്യാസം, ഭവനപദ്ധതികള്‍ എന്നിവയ്ക്കായി ബജറ്റിലെ 33 ശതമാനം നീക്കിവെച്ചിട്ടുണ്ട്. ശൈഖ് മുഹമ്മദ് തന്റെ വെബ്സൈറ്റിലാണ് ബജറ്റിന് അംഗീകാരം നല്‍കിയ പ്രസ്താവനയിറക്കിയത്. പുതിയവര്‍ഷം 2,498 പുതിയ തൊഴിലവസരങ്ങളും ഉണ്ടാവുമെന്ന് പ്രസ്താവനയില്‍ പറയുന്നു.
https://www.facebook.com/Malayalivartha