അടിച്ചുമോനെ..പതിവ് തെറ്റിക്കാതെ മലയാളികളെ മാത്രം കടാക്ഷിക്കുന്ന ബിഗ് ടിക്കറ്റിൽ ഒന്നാം സമ്മാനം കിട്ടിയത് ആറ്റിങ്ങല്‍ സ്വദേശിയ്ക്ക്

എന്നും മലയാളികളെ മാത്രം കടാക്ഷിക്കുന്ന ബിഗ് ടിക്കറ്റ് ഇത്തവണയും മലയാളിയെ തന്നെയാണ് കടാക്ഷിച്ചത്. ദുബായ് ബിഗ് ലോട്ടറിയുടെ ഒന്നാം സമ്മാനമായ 15 മില്യണ്‍ ദിര്‍ഹമാണ് ആറ്റിങ്ങല്‍ സ്വദേശിയെ തേടിയെത്തിയത്. അവനവഞ്ചേരി ഗ്രാമത്തുംമുക്ക് കണ്ണറമൂലവീട്ടിൽ പുരുഷോത്തമൻ-ഗീത ദമ്പതിമാരുടെ മകൻ ശരത്തിനാണ് (34) 28.65 കോടി ഇന്ത്യൻരൂപയ്ക്ക് തുല്യമായ തുക സമ്മാനമടിച്ചത്.
ദുബായ് ജബിലാലി ഫ്രീസോണിൽ നാഫ്‌കേ കമ്പനിയിൽ 11 വർഷമായി ടെക്‌നീഷ്യനായി ജോലിചെയ്യുകയാണ് ശരത്ത്. ആറുമാസം മുമ്പ് നാട്ടിലെത്തി മടങ്ങിയിരുന്നു. പതിവായി ലോട്ടറിയെടുക്കുന്ന ശരത്തിന് നാട്ടിൽ 5000 രൂപ വരെ സമ്മാനം ലഭിച്ചിട്ടുണ്ട്. ഓൺലൈനായെടുത്ത മൂന്ന് ടിക്കറ്റിൽ ഒന്നിനാണ് ഇപ്പോൾ സമ്മാനം കിട്ടിയത്. ഒരു ടിക്കറ്റിന് 500 ദിർഹമാണ് വില.
083733 നമ്ബര്‍ ടിക്കറ്റിലാണ് ശരതിന് 28 കോടി രൂപയിലേറെ സമ്മാനമായി ലഭിച്ചത്. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ പത്തു വിജയികളില്‍ ആറു മലയാളികളടക്കം എട്ടു പേരും ഇന്ത്യക്കാരാണെന്നതാണ് യുഎഇയുടെ മണ്ണില്‍ ഈ വര്‍ഷം ആദ്യം നടന്ന നറുക്കെടുപ്പിന്റെ പ്രത്യേകത. പുതുവര്‍ഷത്തില്‍ കോടിപതിയായ വിവരം അറിയിക്കാന്‍ വിളിച്ചിട്ടും ശരതിന് വിശ്വസിക്കാനായില്ല.
1.5 കോടി ദിര്‍ഹമാണ് താങ്കള്‍ക്ക് ലഭിച്ചത് എന്നറിയിച്ചപ്പോള്‍ ഒകെ ഞാന്‍ ആദ്യം ഉറപ്പുവരുത്തട്ടെ എന്നിട്ട് നിങ്ങളെ അറിയിക്കാമെന്നായിരുന്നു മറുപടി. സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നാണ് ശരത് ടിക്കറ്റെടുത്തതെന്നും രണ്ടും വര്‍ഷമായി ബിഗ് ടിക്കറ്റ് എടുത്തുവരികയാണെന്നും ശരത് പിന്നീട് പറഞ്ഞു. അമ്മയെ കാണാന്‍ ഉടന്‍ നാട്ടിലേക്ക് പോകുമെന്നും പറഞ്ഞെങ്കിലും കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല.
ബിഗ് ടിക്കറ്റിന്റെ ഈ വര്‍ഷത്തെ ആദ്യ നറുക്കെടുപ്പില്‍ ഭാഗ്യദേവത കോടികള്‍ നല്‍കി കനിഞ്ഞ മലയാളികൾ ഇവർ- ജിനചന്ദ്രന്‍ വാഴൂര്‍ നാരായണന്‍ (1,00,000 ദിര്‍ഹം (19 ലക്ഷം രൂപ) ), ഷാഹിദ് ഫരീദ് (ബിഎംഡബ്ല്യൂ സീരീസ് 4 കാര്‍), മുഹമ്മദ് സജിത് പുത്തന്‍പുര മല്ലാട്ടി രണ്ടുപുരയില്‍ (90,000 (17 ലക്ഷം രൂപ) ), അതുല്‍ മുരളീധരന്‍ (70,000 (13 ലക്ഷം രൂപ) ), നസീര്‍ഖാന്‍ (50,000 (9.50 ലക്ഷം രൂപ), കംലേഷ് ശശി പ്രകാശ് (30,000 (5.72 ലക്ഷം രൂപ) ), ഗാട്ടു രാമകൃഷ്ണ (20,000 (3.81 ലക്ഷം രൂപ) ), മുഹമ്മദ് സഈദ് ഇംതിയാസ് (20,000 (3.81 ലക്ഷം രൂപ)), മനോജ് കുമാര്‍ തങ്കപ്പന്‍ നായര്‍ (10,000 (1.90 ലക്ഷം) ), രാധാകൃഷ്ണന്‍ ഉണ്ണി (10,000 (1.90 ലക്ഷം)) എന്നിവരാണ് മറ്റു വിജയികള്‍.
https://www.facebook.com/Malayalivartha