മൂന്നു പതിറ്റാണ്ടിനിടെയുണ്ടായ ശക്തമായ കൊടുങ്കാറ്റിൽ തായ്‌ലൻഡ് ഞെട്ടി വിറക്കുന്നു

മൂന്നു പതിറ്റാണ്ടിനിടെയുണ്ടായ ശക്തമായ കൊടുങ്കാറ്റിൽ തായ്‌ലൻഡ് അക്ഷരാർത്ഥത്തിൽ ഞെട്ടി വിറക്കുന്നു.
ദക്ഷിണ തായ്‌ലാന്റ് തീരത്ത് അടിച്ചുവീശിയ കാറ്റില്‍പ്പെട്ട് ഒരാള്‍ മരിച്ചു. നിരവധി മരങ്ങള്‍ കടപുഴങ്ങി. കെട്ടിടങ്ങളുടെ മേല്‍ക്കൂരകൾ കാറ്റത്തു പാറിപ്പോവുന്നു. .
ശക്തമായ കാറ്റിനെത്തുടര്‍ന്ന് തായ്‌ലാന്റ് തീരങ്ങളില്‍ തിര ശക്തമായിട്ടുണ്ട്. ശക്തമായ കാറ്റിനെ തുടർന്ന് വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നും മത്സ്യബന്ധനത്തിന് പോകരുതെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി
.പട്ടാണി പ്രവിശ്യയില്‍ ഒരു മത്സ്യബന്ധ ബോട്ട് കാറ്റടിച്ച് തകര്‍ന്നിട്ടുണ്ട്. ഇതില്‍ ഒരാളെ കാണാതിയിട്ടുണ്ട്. മറ്റുള്ളവരെല്ലാം സുരക്ഷിതരെന്നും അധികൃതര്‍ അറിയിച്ചു
. ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചത് മരങ്ങൾ കടപുഴങ്ങി വീണത് കൊണ്ട് ഉണ്ടായതാണ്.
https://www.facebook.com/Malayalivartha