ഷാർജയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിൽ വൻ തീപിടുത്തം

ഷാർജയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിൽ വൻ തീപിടുത്തമുണ്ടായതായി റിപ്പോർട്ടുകൾ. ഇന്‍ഡസ്ട്രിയല്‍ ഏരിയ 18ല്‍ ആണ് തീപിടിത്തമുണ്ടായത്. വീട്ടുപയോഗത്തിനുള്ള സാധനങ്ങളും പ്ലാസ്റ്റിക് വസ്തുക്കളും സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തീപിടുത്തത്തിന്റെ ചിത്രങ്ങളും വീഡിയോയും ചില മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം അപകടത്തിൽ ആളപയാമില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
https://www.facebook.com/Malayalivartha