ഒമാൻ ആരോഗ്യമേഖലയില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം; മലയാളികളടക്കമുള്ള നിരവധിപേര്‍ക്ക് ജോലി നഷ്ടമാകും; ആശങ്കയിൽ വിദേശികൾ

ഒമാനിൽ ആരോഗ്യ മേഖല പരിപൂർണമായി സ്വദേശിവത്കരിക്കാനൊരുങ്ങി സർക്കാർ. സ്വദേശിവൽക്കരണത്തിൽ ഫാർമസിസ്റ്റ് തസ്തിക പൂർണമായും സ്വദേശികൾക്കായി നീക്കി വെക്കുവാൻ നിർദ്ദേശം. ഇപ്പോൾ ആരോഗ്യ മന്ത്രാലയത്തിലെ സ്വദേശിവത്കരണ നിരക്ക് 70 ശതമാനമായി ഉയർന്നതായും മന്ത്രാലയം അറിയിച്ചു
ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്തു വരുന്ന ബിരുദ ധാരികളയായ വിദേശ ഫാർമസിസ്റ്റുകളുടെ വിസകൾ മാത്രമേ മന്ത്രാലയം ഇപ്പോൾ പുതുക്കി നൽകുന്നുള്ളു. ഈ തസ്തികയിലേക്കുള്ള പുതിയ നിയമനകൾ എല്ലാം സ്വദേശികൾക്കു മാത്രമായി നീക്കി വെച്ചുകൊണ്ടുള്ള നടപടികളുടെ ഭാഗമായിട്ടാണ് മന്ത്രാലയത്തിന്‍റെ പുതിയ തീരുമാനം. ഉടൻ തന്നെ നൂറോളം സ്വദേശി ഫർമസിസ്റ്റുകൾക്കു പൊതു മേഖലയിൽ നിയമനം നൽകും.
ഒമാനിലെ വിവിധ സർവകലാശാലകളിൽ നിന്നും, വിദേശ രാജ്യങ്ങളിൽ നിന്നും നിരവധി സ്വദേശി വിദ്യാർഥികൾ ആണ് വ്യത്യസ്ത മെഡിക്കൽ കോഴ്‌സുകൾ പൂർത്തിയാക്കി രാജ്യത്തെ തൊഴിൽ വിപണിയെ ആശ്രയിക്കുന്നത്.
ഇതുമൂലം ആരോഗ്യ രംഗത്ത് പ്രവർത്തിച്ചു വരുന്ന മലയാളികൾഉൾപ്പെടെയുള്ള ധാരളം വിദേശികൾക്ക് തൊഴിൽ നഷ്ടമാകും. സ്വദേശിവത്കരണം പൊതുമേഖലയില്‍ പുരോഗമിക്കുമ്പോഴും, സ്വകാര്യ ആരോഗ്യ മേഖലയിലും സ്വദേശി ജീവനക്കാരുടെ എണ്ണത്തിലും വൻ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിലെ മറ്റു 19 തസ്തികകളിലും സ്വദേശികളെ നിയമിക്കുവാനുള്ള നടപടികൾ മന്ത്രാലയം ആരംഭിച്ചു കഴിഞ്ഞു.
https://www.facebook.com/Malayalivartha