കുവൈറ്റിലെ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളില്‍ ഉന്നത വിദ്യാഭ്യാസ മേള; വിവിധ രാജ്യങ്ങളില്‍നിന്നുള്ള 40ലേറെ പ്രമുഖ സര്‍വകലാശാലകള്‍ അണിച്ചേരും

കുവൈറ്റിൽ സാല്‍മിയയിലെ ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂളിൽ ഉന്നതവിദ്യാഭ്യാസ മേള സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ 60ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് മേള സംഘടിപ്പിക്കുന്നത്. ജനുവരി 11, 12 തീയതികളില്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ സീനിയര്‍ ബ്രാഞ്ച് അങ്കണത്തിലാണ് പരിപാടി.
ഇന്ത്യയിലെ പ്രമുഖ സര്‍വകലാശാലകള്‍ക്ക് പുറമെ അമേരിക്ക, ബ്രിട്ടന്‍, കാനഡ, മലേഷ്യ, ജോര്‍ജിയ തുടങ്ങി വിവിധ രാജ്യങ്ങളില്‍നിന്നുള്ള 40ലേറെ പ്രമുഖ സര്‍വകലാശാലകള്‍ മേളയിൽ അണിനിരക്കുന്നുണ്ട്. പ്രശസ്ത കരിയര്‍ ഗുരു ഡോ. പി.ആര്‍. വെങ്കിട്ടരാമന്‍ മുഖ്യാതിഥിയാവും.
പരിപാടിയുടെ ഭാഗമായി വിവിധ കരിയര്‍ ഗൈഡന്‍സ് സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്. എട്ട്, ഒമ്ബത്, പത്ത് ക്ലാസുകളിലെ കുട്ടികള്‍ക്കായി വെള്ളിയാഴ്ച രാവിലെ 9.30നും ഉച്ചക്ക് രണ്ടിനും വൈകീട്ട് 4.30നും കരിയര്‍ ഗൈഡന്‍സ് ക്ലാസുണ്ടാവും.
ശനിയാഴ്ച രാവിലെ9 നും 11.30നും 2.30നും 11, 12 ക്ലാസുകളിലെ കുട്ടികള്‍ക്കായി സെമിനാര്‍ നടത്തുന്നു. ഡോ. പി.ആര്‍. വെങ്കിട്ടരാമന്‍ സെമിനാര്‍ നയിക്കും. www.icsk- kw.com/edufair എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്ത് കുവൈത്തിലെ ഇന്ത്യന്‍ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി സെമിനാറില്‍ പ െങ്കടുക്കാം.
പരിപാടിയുടെ ഭാഗമായി നേരത്തെ ഇന്ത്യന്‍ സ്കൂളുകളിലെ എട്ട്, ഒമ്ബത്, പത്ത് ക്ലാസുകളിലെ കുട്ടികള്‍ക്കായി അഭിരുചി പരിശോധന നടത്തിയിരുന്നു. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി 13,14,15 തീയതികളില്‍ രാവിലെ മുതല്‍ വൈകീട്ട് വരെ സീനിയര്‍ ബ്രാഞ്ചില്‍ കൗണ്‍സലിങ് സൗകര്യമുണ്ടാവും.
ഇന്ത്യയില്‍നിന്നുള്ള പ്രമുഖ കൗണ്‍സലര്‍മാര്‍ സംബന്ധിക്കും. വെള്ളിയാഴ്ച രാവിലെ 8.30ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍. കുവൈത്തിലെ മലേഷ്യന്‍ അംബാസഡര്‍ ദത്തോ മുഹമ്മദ് അലി വിശിഷ്ടാതിഥിയാവും.
വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ കമ്യൂണിറ്റി സീനിയര്‍ ബ്രാഞ്ച് പ്രിന്‍സിപ്പല്‍ ഡോ. വി. ബിനുമോന്‍, ചെയര്‍മാന്‍ ശൈഖ് അബ്ദുറഹ്മാന്, സെക്രട്ടറി അമീര്‍ മുഹമ്മദ്, വൈസ് ചെയര്‍മാന്‍ വിനുകുമാര്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സാം ടി. കുരുവിള, ഡെപ്യൂട്ടി വൈസ് പ്രിന്‍സിപ്പല്‍ മിനി സൂസന്‍ രാജേഷ്, പ്രോജക്ട് ഡയറക്ടര്‍ മിനി ഷാജി ജോസഫ് എന്നിവര്‍ സംബന്ധിച്ചു.ഒരുവര്‍ഷം നീണ്ടു നിൽക്കുന്ന ഡയമണ്ട് ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന വിവിധ പരിപാടികളിലെ ആദ്യത്തേതാണ് ഉന്നതവിദ്യാഭ്യാസ മേള.
https://www.facebook.com/Malayalivartha