ഒമാനിൽ ഡെങ്കിപ്പനി പടരുന്നു; ഇതുവരെ 40 പേര്‍ക്ക് സ്ഥിരീകരിച്ചതായി ഒമാൻ ആരോഗ്യമന്ത്രാലയം

ഒമാനിൽ ഡെങ്കിപ്പനി പടരുന്നതായി റിപ്പോർട്ട്. ഇതിനോടകം ഒമാനിൽ 40 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി ആരോഗ്യ മന്ത്രാലയത്തിലെ രോഗനിയന്ത്രണ ഡയറക്ടര്‍ ജനറല്‍ ഡോ. സെയ്ഫ് അല്‍ അബ്റി അറിയിച്ചു.
ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകകളുടെ നിര്‍മാര്‍ജനത്തിന് മസ്‌കത്ത് നഗരസഭയുമായി ചേര്‍ന്ന് ആരോഗ്യ മന്ത്രാലയം നടത്തുന്ന കാമ്ബയിനിന്റെ ഉദ്ഘാടന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2018 ഡിസംബര്‍ രണ്ടാം വാരത്തിലാണ് ഒമാനില്‍ ഒരാള്‍ക്ക് ഡെങ്കിപ്പനി കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്.
തുടര്‍ന്ന് നടത്തിയ സര്‍വേയിലും പരിശോധനയിലും ഡെങ്കിപ്പനി പകര്‍ത്തുന്ന കൊതുകായ ഈഡിസ് ഈജിപ്തിയെ സീബില്‍ കണ്ടെത്തിയിരുന്നു. രോഗം പ്രാദേശികമായി പകര്‍ന്നതാണെന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് സര്‍വേ സംഘടിപ്പിച്ചത്.
ക്യാമ്പയിനിൽ വീടുകളിലെ സന്ദര്‍ശനം പ്രധാനമാണെന്നും റെക്കോര്‍ഡ് സമയംകൊണ്ട് പകര്‍ച്ചവ്യാധി നിര്‍മാര്‍ജനം ചെയ്തില്ലെങ്കില്‍ പൊതുജനാരോഗ്യത്തിന് ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും ഡോ. അഹ്മദ് മുഹമ്മദ് അല്‍ സൗദി പറഞ്ഞു.
നീന്തല്‍ക്കുളങ്ങള്‍, ഫൗണ്ടനുകള്‍, കാര്‍ഷികാവശ്യത്തിനുള്ള കുടങ്ങള്‍ എന്നിവയിലെ വെള്ളം അഞ്ചു ദിവസം കൂടുമ്പോള്‍ മാറ്റണം. ജലസംഭരണികള്‍ വൃത്തിയായി സൂക്ഷിക്കുകയും ശരിയായി മൂടുകയും വേണം. പക്ഷികള്‍, മൃഗങ്ങള്‍ എന്നിവക്ക് വെള്ളം കൊടുക്കുന്ന പാത്രങ്ങളില്‍ വീണ്ടും വെള്ളം നിറക്കുന്നതിന് മുമ്പ് പാത്രത്തില്‍ ബാക്കിയുള്ള വെള്ളം ഒഴുക്കിക്കളയണം. ഉപയോഗിച്ച് ഉപേക്ഷിച്ച ടയറുകള്‍ നശിപ്പിക്കണം. കുപ്പികളും കേടുവന്ന പാത്രങ്ങളും ശരിയായ വിധം നശിപ്പിക്കണം തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് നഗരസഭ അധികൃതര്‍ നിര്‍ദേശിച്ചു.
മസ്‌കത്ത് ഗവര്‍ണറേറ്റില്‍ വിപുലമായ രീതിയില്‍ ക്യാമ്പയിന്‍ നടത്താനുള്ള പദ്ധതിയാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ചൊവ്വാഴ്ച ആരംഭിച്ച് ജനുവരി 21 വരെ നീണ്ടുനില്‍ക്കും. സന്നദ്ധ പ്രവര്‍ത്തകര്‍ 4000ത്തോളം വീടുകള്‍ സന്ദര്‍ശിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. 1000ത്തോളം സന്നദ്ധ പ്രവര്‍ത്തകരെയാണ് ഇതിനായി പരിശീലനം നല്‍കി തയാറാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha