കുവൈറ്റിൽ പാർപ്പിട നിയമലംഘരുടെ എണ്ണം വർധിച്ചു; കണക്കുകൾ ഇങ്ങനെ

കുവൈറ്റിൽ പാർപ്പിട നിയമ വർദ്ധിച്ചതായി റിപ്പോർട്ട്.മൊത്തം 109721 ആയതായാണ് കണക്കുകൾ. 2019 ജനുവരി മാസം വരെ രാജ്യത്തെ പാര്‍പ്പിട നിയമലംഘകരുടെ എണ്ണമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റസിഡന്‍സി അഫയേഴ്‌സ് ജനറല്‍ ഡയറക്ടറേറ്റിന്റെ കണക്കിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
കണക്കുകൾ ഇങ്ങനെ :
ഇവരില്‍ 61506 പേര്‍ പുരുഷന്മാരും 48215 പേര്‍ സ്ത്രീകളുമാണെന്നാണ് വിവരം.ആര്‍ട്ടിക്കിള്‍ 14ന് കീഴില്‍ 22401 നിയമലംഘനം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ 15536 പേര്‍ പുരുഷന്മാരും 6865 പേര്‍ സ്ത്രീകളുമാണ്.
ആര്‍ട്ടിക്കിള്‍ 17ന് കീഴില്‍ ( സര്‍ക്കാര്‍ ജീവനക്കാരുടെ ഇടയില്‍) 1091 നിയമലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നു. ഇവരില്‍ 915 പുരുഷന്മാരും 176 സ്ത്രീകളും ഉള്‍പ്പെടുന്നു.
ആര്‍ട്ടിക്കിള്‍ 18ന് കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്ന നിയമലംഘകരുടെ എണ്ണം 29424 ആണ്. ഇവരില്‍ 27806 പേര്‍ പുരുഷന്മാരും 1618 പേര്‍ സ്ത്രീകളുമാണ് .ആര്‍ട്ടിക്കിള്‍ 20ന് കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്ന നിയമലംഘകരുടെ എണ്ണം 48965 ആണ്. ഇതില്‍ 14216 പേര്‍ പുരുഷന്മാരും ബാക്കിയുള്ളവർ സ്ത്രീകളുമാണ്.കൂടാതെ, ആര്‍ട്ടിക്കിള്‍ 22ന് കീഴില്‍ 7387 നിയമലംഘനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നു .ഇതില്‍ 2711 പേര്‍ പുരുഷന്മാരും 4676 പേര്‍ സ്ത്രീകളുമാണ്.
https://www.facebook.com/Malayalivartha