കുവൈറ്റിൽ ശൈത്യകാല ക്യാമ്പുകാർക്കും കച്ചവടകേന്ദ്രങ്ങങ്ങൾ നടത്തുന്നവർക്കും എട്ടിന്റെ പണി

കുവൈറ്റിൽ അനധികൃതമായി പ്രവർത്തിച്ച വന്ന ശൈത്യകാല ക്യാംപുകളും കച്ചവടകേന്ദ്രങ്ങളും അഹമ്മദി മുനിസിപ്പൽ അധികൃതർ പൊളിച്ചടുക്കി. കുവൈറ്റ് മുന്‍സിപാലിറ്റി നിയോഗിച്ച എമര്‍ജന്‍സി ടീമാണ് രാജ്യത്തെ ആറ് ഗവര്‍ണറേറ്ററുകളിലും പരിശോധന നടത്തി നിയമലംഘനം കണ്ടെത്തിയത്.നോട്ടിസ് നൽകിയിട്ടും നീക്കം ചെയ്യാതിരുന്നതിനെ തുടർന്നാണ് ക്യാമ്പുകളെ പൊളിച്ചടുക്കിയത്. അനധികൃത പരസ്യബോർഡുകളും നീക്കം ചെയ്‌തു.
മുബാറക് അൽ കബീറിലും ഒട്ടേറെ അനധികൃത പരസ്യബോർഡുകൾ നീക്കം ചെയ്തിട്ടുണ്ട്. ഇതിനുപുറമെ 13 കച്ചവട കേന്ദ്രങ്ങൾക്ക് ലൈസൻസ് ഇല്ലെന്നും കണ്ടെത്തി.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അനധികൃത പരസ്യബോർഡുകൾ ഉണ്ടെന്നും സ്ഥാപിച്ചവർക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതർ പറഞ്ഞു. മുബാറക് അൽ കബീറിൽ 1776 ക്യുബിക് മീറ്റർ മാലിന്യം നീക്കം ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha