സൗദിയിൽ തൊഴിൽ വിസ കാലാവധി നീട്ടി

പ്രവാസികൾക്ക് സന്തോഷ വാർത്ത. സൗദിയിൽ തൊഴിൽ വിസ രണ്ട് വർഷമായി വിപുലീകരിച്ചു. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന പുതിയ തൊഴില്‍ വിസകളുടെ കാലാവധി രണ്ടു വർഷമായി നീട്ടി നല്‍കി കൊണ്ട് തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രാലയമാണ് ഉത്തരവിറക്കിയത്.സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കാനായാണ് ലക്ഷ്യമിടുന്നതെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.നേരത്തെ ഒരു വര്‍ഷം വരെയായിരുന്നു വിസാ കാലാവധി.
നിലവിൽ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന തൊഴില്‍ വിസകളില്‍ ഒരു വര്‍ഷത്തിനകം തൊഴിലാളികളെ റിക്രൂട്ട് ചെയ്തിരിക്കണമെന്നാണ് . എന്നാല്‍ ഇത് രണ്ട് വര്‍ഷമായി നീട്ടി നൽകിയാണ് മന്ത്രാലയം ഉത്തരവിറിക്കിയത്. ഇതിനു പ്രത്യേക ഫീസും നല്‍കേണ്ടതില്ല.
അതേ സമയം രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങളില്‍ തൊഴില്‍ മന്ത്രാലയത്തിന്‍റെ ശക്തമായ പരിശോധന ആരംഭിച്ചു . ഈ മേഘലകളിൽ 70 ശതമാനം സ്വദേശിവൽക്കരണം ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് പരിശോധന ശക്തമാക്കിയത്. വിവിധ പ്രവിശ്യകളിൽ നിരവധി സ്ഥാപനങ്ങൾ ഇതിനോടകം അടച്ചുപൂട്ടി. ജിദ്ദയില്‍ മാത്രം ആയിരത്തിലേറെ വാഹന സ്പയര്‍ പാര്‍ട്ട്സ് കടകളാണ് അടഞ്ഞു കിടന്നത്.
https://www.facebook.com/Malayalivartha