അബുദാബിയുടെ വൈവിധ്യം ലോകത്തിന് മുന്നില്‍ തുറന്ന് കാണിക്കുന്ന മദർ ഓഫ് ദി നേഷൻ മേളയ്ക്ക് അബുദാബിയിൽ മാർച്ച് 12ന് തുടക്കം

മദർ ഓഫ് ദി നേഷൻ മേളയ്ക്ക് അബുദാബിയിൽ മാർച്ച് 12ന് തുടക്കമാവും..അബുദാബിയുടെ വൈവിധ്യം ലോകത്തിന് മുന്നില്‍ തുറന്ന് കാണിക്കുന്ന ഏറ്റവും വലിയ മേളയാണ് മദര്‍ ഓഫ് നേഷന്‍. യു.എ.ഇ രാഷ്ട്രമാതാവ് ശൈഖ ഫാത്തിമ ബിന്‍ മുബാറഖിനോടുള്ള ആദരസൂചകമായി നടക്കുന്ന മേള അബുദാബി വിനോദ സഞ്ചാര സാംസ്‌കാരിക വകുപ്പാണ് സംഘടിപ്പിക്കുന്നത് .
മേള 12 ദിവസം നീണ്ട് നിൽക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന നിരവധി പരിപാടികള്‍ മദര്‍ ഓഫ് നേഷന്റെ പ്രത്യേകതയാണ്
മാർച്ച് 14 മുതൽ 21 വരെ നടക്കുന്ന ലോക സ്‌പെഷ്യൽ ഒളിമ്പിസ്കുമായി ചേർന്നാണ് ഇത്തവണത്തെ മേള എന്ന പ്രത്യേകതകൂടിയുണ്ട് . 192 രാജ്യങ്ങളിൽ നിന്നുള്ള 7500 ഓളം നിശ്ചയദാർഢ്യക്കാരായ കായിക താരങ്ങൾ അണിനിരക്കുന്ന മേളകൂടിയാവും മദർ ഓഫ് ദി നേഷൻ.
ശാക്തീകരണം, സംരക്ഷണം, സഹകരണം, സുസ്ഥിരത തുടങ്ങി ശൈഖ ഫാത്തിമ മുറുകെപ്പിടിച്ച് മൂല്യങ്ങൾ പ്രതിഫലിക്കുന്ന പരിപാടികളാണ് മേളയുടെ ആകർഷണം,. സഹിഷ്ണുതാ വർഷാചരണത്തിന്റെ ഭാഗമായുള്ള പ്രത്യേക പരിപാടികളും മേളക്ക് മാറ്റ് കൂട്ടും.
അബുദാബി കോർണിഷിൽ കിലോമീറ്ററുകൾ നീളുന്ന ആഘോഷ നഗരിയിൽ മാതാവും കുട്ടിയും തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളത പങ്ക് വെക്കുന്ന പ്രത്യേക കലാ സാംസ്കാരിക പരിപാടികൾ, കുട്ടികൾക്കായി ശിൽപശാലകൾ, നൃത്ത സംഗീത പരിപാടികൾ എന്നിവയെല്ലാം സംഘടിപ്പിക്കും.
സ്‌പെഷ്യൽ ഒളിമ്പിക്സിനായി പ്രത്യേകം തയ്യാറാക്കിയ വേദിയിലും മദർ ഓഫ് നേഷൻ പരിപാടികൾ അരങ്ങേറും. നിരവധി ഇൻഡോർ കായിക ഇനങ്ങൾക്ക് പുറമെ ഇ ഗെയിമുകളും ഇവിടെ നടക്കും. മിഡിലീസ്റ്റിൽ ആദ്യമായെത്തുന്ന സർക്യു ഡു സൊലൈൽ എന്ന ലോകപ്രശസ്ത സർക്കസ് സംഘത്തിന്റെ അഭ്യാസപ്രകടനങ്ങൾ മേളയുടെ ഭാഗമാവുന്നുവെന്നതും ഇത്തവണത്തെ പ്രധാന ആകർഷണമാണ്.
കഴിഞ്ഞ വർഷങ്ങളിൽ യു.എ.ഇ.യുടെ വിവിധഭാഗങ്ങളില്‍നിന്നുള്ള ആയിരക്കണക്കിനാളുകൾ മേള സന്ദർശിച്ചിരുന്നു.
https://www.facebook.com/Malayalivartha