ഖത്തർ മൂന്ന് ആഗോള ധനകാര്യ കേന്ദ്രങ്ങൾ രൂപീകരിക്കുന്നു

ഖത്തറിൽ മൂന്ന് ആഗോള ധനകാര്യകേന്ദ്രങ്ങള് സ്ഥാപിക്കുന്നു.ഏകദേശം രണ്ടായിരം ബില്യന്‍ വരുന്ന ഇസ്ലാമിക ധനകാര്യ വ്യവഹാരങ്ങളുടെ വികസനത്തിനെ ലക്ഷ്യമിട്ടാണ് ആഗോള ധനകാര്യകേന്ദ്രങ്ങള് സ്ഥാപിക്കുന്നത്.
മലേഷ്യയുമായും തുര്‍ക്കിയുമായും സഹകരിച്ച്കൊണ്ട് സാങ്കേതികവിദ്യകളും പൊതു ഇടങ്ങളും ഉപയോഗിച്ച് മൂന്ന് രാജ്യങ്ങളിലായാണ് ധനകാര്യ ഹബ്ബുകള്‍ സ്ഥാപിക്കാൻ തയ്യാറെടുക്കുന്നത്. ദോഹയിലും ഇസ്താംബൂളിലും മലേഷ്യയിലുമായുള്ള മൂന്ന് ധനകാര്യകേന്ദ്രങ്ങള് വഴി ലോകത്തെ ഇസ്ലാമിക ധനകാര്യ വ്യവഹാരങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പദ്ധതിയാണിതെന്ന് ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ സി ഇ ഒ യൂസുഫ് മുഹമ്മദ് അല്‍ ജൈദ പറഞ്ഞു.
മിഡിലീസ്റ്റിലെ കാര്യങ്ങള്‍ ഖത്തര്‍ കേന്ദ്രീകരിച്ചും യൂറോപ്പ് ഇസ്താംബൂള്‍ ആസ്ഥാനമായുള്ള കേന്ദ്രവും ഏഷ്യയിലെ കാര്യങ്ങള്‍ മലേഷ്യന്‍ കേന്ദ്രവും കൈകാര്യം ചെയ്യുമെന്നാണ് നിര്‍ദ്ദിഷ്ട പദ്ധതിയെന്നും ധനകാര്യമന്ത്രാലയം ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. വലിയൊരു ലക്ഷ്യമാണിത്. ലക്ഷ്യസാക്ഷാത്കാരത്തിനായി ഒരുമിച്ചുള്ള ശ്രമങ്ങളിലാണിപ്പോഴെന്നും അല്‍ ജൈദ കൂട്ടിച്ചേര്‍ത്തു .
https://www.facebook.com/Malayalivartha