പ്രവാസികളെ ആവേശത്തിലാഴ്ത്തി രാഹുൽ ഗാന്ധി ; ഞാനും എന്റെ പ്രസ്ഥാനവും നിങ്ങൾക്കൊപ്പമുണ്ട്; ഞാൻ മൻ കി ബാത്ത് പറയാനല്ല വന്നത്;നിങ്ങളെ കേൾക്കാനാണ് ; മോദിയുടെ പേര് പറയാതെ രാഹുലിന്റെ പരിഹാസം

ദുബായിയിൽ പതിനായിരക്കണക്കിന് പ്രവാസി തൊഴിലാളികള്‍ക്ക് അഭിവാദ്യമറിയിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഈ മഹാരാജ്യം കെട്ടിപ്പടുക്കാന്‍ പങ്കുവഹിച്ച നിങ്ങളോരോരുത്തരെയും ഇന്ത്യന്‍ ജനതക്കു വേണ്ടി ഞാൻ അഭിവാദ്യം ചെയ്യുന്നു
നിങ്ങളാണ് ഈ നാട് നിർമ്മിച്ചത്. ഈ നഗരവും ഇവിടുത്തെ വലിയ കെട്ടിടങ്ങളും വിമാനത്താവളവും മെട്രോയുമെല്ലാം നിര്‍മിക്കാന്‍ നിങ്ങളാണ് വിയര്‍പ്പൊഴുക്കിയത്, നിങ്ങളുടെ രക്തവും സമയവുമാണ് ഇതിനായി ചെലവിട്ടത്. - രാഹുൽ ഗാന്ധി പറഞ്ഞു. നിങ്ങളെപ്പോലൊരുവനാണ് ഞാനും. എന്റെ ഈ സന്ദര്‍ശനം ഞാൻ സൗഭാഗ്യമായി കരുതുന്നു- രാഹുൽ ഗാന്ധി വ്യക്തമാക്കി
അതേസമയം , ഞാന്‍ വന്നത് മന്‍ കീ ബാത്ത് പറയാനല്ലെന്നും നിങ്ങളെ മനസു തുറന്ന് കേള്‍ക്കാനാണെന്നും പ്രതിയോഗിയുടെ പേരു പറയാതെ രാഹുൽ പരിഹസിച്ചു. ഭയപ്പാട് വേണ്ട, എന്നെകൊണ്ട് കഴിയും വിധമെല്ലാം നിങ്ങളെ സഹായിക്കാന്‍ ഞാനും എന്റെ പ്രസ്ഥാനവുമുണ്ടാവും. രാജ്യത്ത് പോര്‍മുഖം തുറന്നു കഴിഞ്ഞു. നിങ്ങളെല്ലാവരും ഒപ്പം വേണം. നാം വിജയിക്കാന്‍ പോവുകയാണ് രാഹുല്‍ പറഞ്ഞു.
ഓവര്‍സീസ് ഇന്ത്യന്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് ഡോ. സാം പിത്രോഡ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരും രാഹുലിനൊപ്പം വേദി പങ്കിട്ടു.
കോൺഗ്രസ് പ്രവാസി സംഘടനകളിലെ പ്രശ്നങ്ങൾ പഠിച്ചു പരിഹരിക്കുക എന്ന ലക്ഷ്യവും നേതാക്കളുടെ സന്ദർശനത്തിനു പിന്നിലുണ്ട്
വ്യാഴാഴ്ച രാത്രിയിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രാഹുലിന് പ്രവാസികളും കോൺഗ്രസ് നേതാക്കളും ആവേശകരമായ സ്വീകരണമാണ് നൽകിയത്.
https://www.facebook.com/Malayalivartha