രാഹുലിനൊപ്പം സെൽഫിയെടുത്തത് മലയാളി; സോഷ്യൽ മീഡിയയിലെ പുതിയ താരം കേരളത്തിന്റെ മൊഞ്ചത്തി; രാഹുലിന്റെ യൂ എ ഇ ദ്വിദിന സന്ദർശന ചിത്രങ്ങൾ തരംഗമാക്കി സോഷ്യൽ മീഡിയ; പ്രവാസി ഇന്ത്യക്കാർ ആവേശത്തിൽ

ദ്വിദിന ദുബൈ സന്ദര്‍ശനത്തിനിടെ രാഹുൽ ഗാന്ധിക്കൊപ്പം സെൽഫിയെടുത്ത് സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ താരമായി ഹസീന അബുല്ല സാമൂഹ്യ മാധ്യമങ്ങളിൽ താരമായി കാസർഗോട്ടുകാരി ഹസീന അബ്ദുല്ല.
രണ്ടു ദിവസത്തെ യുഎഇ സന്ദർശനത്തിനായി വ്യാഴാഴ്ച്ച രാത്രി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രാഹുൽ ഗാന്ധിക്ക് ഉജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്. സന്ദർശനത്തിനിടെയുള്ള ഈ ചിത്രങ്ങൾ ഏറെ വൈറലായിരുന്നു. അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ഹസീനയോടൊപ്പമുള്ള ചിത്രമാണ്.
രാഹുൽ ഗാന്ധിയോടപ്പമുള്ള ഇവരുടെ സെൽഫി രാഹുൽ ഗാന്ധിയുടെ ഫേസ്ബുക്ക് ഒഫീഷ്യല്‍ പേജിലും പങ്ക് വെച്ചിരുന്നു. കാസര്‍കോട് മേല്‍പറമ്ബ് സ്വദേശിനിയാണ് രാഹുലിനൊപ്പം സെല്‍ഫിയെടുത്ത ഹസീന അബ്ദുല്ല. മേല്‍പറമ്ബ് എവര്‍ ഗ്രീന്‍ ഇവന്റസ് ചെയര്‍ പേഴ്സണ്‍ കൂടിയാണ് ഹസീന.
സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രം വൈറലായിരുന്നു. യുഎഇ സ്വദേശിനി രാഹുലിനൊപ്പം സെല്‍ഫിയെടുത്തുവെന്ന രീതിയിലും വിശ്വാസങ്ങളും മതബോധത്തിലുമപ്പുറം സംസ്ക്കാരം ഉള്ളതു അവർ രാഹുലിനൊപ്പം സെൽഫി എടുത്തുവെന്നായിരുന്നു പ്രചരണം. സെൽഫി എടുക്കുന്നത് അവർക്ക് അഭിമാനമായി തോന്നിയിരിക്കുമെന്നും കോൺഗ്രസുകാർ പ്രചരിപ്പിച്ചു. ചിത്രം രാഹുല്‍ തന്നെയാണ് ഒഫീഷ്യല്‍ പേജിലും പോസ്റ്റ് ചെയ്തത് . ഇതിന് പിന്നാലെയാണ് യുവതി മലയാളിയാണെന്ന വിവരം പുറത്തുവന്നത്.
മഹാത്മാഗാന്ധിയുടെ 150 ജന്മവാർഷികത്തിന്റെ ഭാഗമായി ദുബൈ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒരുക്കുന്ന പരിപാടിയിൽ പങ്കെടുക്കാനാണ് രാഹുൽ ഗാന്ധി യുഎഇ യിൽ എത്തിയത്. രാഹുല്‍ഗാന്ധിക്ക് പ്രവാസി സമൂഹം ഉജ്ജ്വല വരവേല്‍പ്പാണ് നല്‍കിയത്.പ്രവാസി ഇന്ത്യന്‍ കോണ്‍ഗ്രസാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചെയര്‍മാന്‍ സാം പിത്രോദ അധ്യക്ഷത വഹിച്ചു .
എഐസിസി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ ചാണ്ടി, കെ.സി വേണുഗോപാല്‍ എംപി, മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി, കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കെ സുധാകരന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
നാളെ രാഹുൽ അബുദാബി ഗ്രാൻഡ് മോസ്‌ക് സന്ദർശിക്കും . ദുബായിലെയും അബുദാബിയിലെയും ഇന്ത്യൻ ബിസിനസ് കൂട്ടായ്മകളുമായി ചർച്ച നടത്തും. ദുബായിൽ വിദ്യാർത്ഥികളുമായും ലേബർ ക്യാംപിലെ തൊഴിലാളികളുമായും സംവദിക്കും. കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിനു ശേഷം ആദ്യമായാണു രാഹുൽ ഗാന്ധി യുഎഇയിൽ എത്തുന്നത്. സന്ദർശനം വിജയകരമാക്കാൻ കോൺഗ്രസിനൊപ്പം മുസ്ലിം ലീഗും സജീവമായി രംഗത്തുണ്ട്.
വ്യാഴാഴ്ച ദുബൈയിലെത്തിയ കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പര്യടനങ്ങൾ ആരംഭിച്ചു. ജുമൈറ ഹോട്ടലിൽ ഇന്ത്യൻ പ്രമുഖർ രാഹുലിനെ സന്ദർശിക്കാനെത്തി. യു.എ.ഇയിലെ ഇന്ത്യൻ അംബാസിഡർ നൗദീപ് സിങ് സൂരി, ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസുഫലി, ഡോ. ആസാദ് മൂപ്പൻ, ജെംസ് ഗ്രൂപ്പ് മേധാവി സണ്ണി വർക്കി തുടങ്ങിയവരോടൊപ്പമായിരുന്നു രാഹുലിന്റെ പ്രഭാത ഭക്ഷണം.
https://www.facebook.com/Malayalivartha