ഇന്ത്യയിൽ സഹിഷ്ണതയും സമാധാനവും വീണ്ടെടുക്കാൻ പ്രവാസികൾ മുന്നോട്ട് വരണമെന്ന് രാഹുൽ ഗാന്ധി ; ആവേശത്തിലാഴ്ന്ന് ഇന്ത്യൻ പ്രവാസികൾ

ഇന്ത്യയെ പുരോഗതിയിലേക്ക് വഴിനടത്തുന്നതിന് ലോകമെമ്പാടുമുള്ള പ്രവാസി ഇന്ത്യക്കാരുടെ പിന്തുണ വേണമെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്ത്യയിൽ സഹിഷ്ണുതയും സമാധാനവും വീണ്ടെടുക്കുന്നതിന് നിങ്ങളുടെ പിന്തുണ ഉണ്ടെങ്കിലേ സാധിക്കു.
മഹാത്മാ ഗാന്ധി അഹിംസ എന്ന മഹത്തായ ആശയം ഉൾക്കൊണ്ടത് മതങ്ങളിൽ നിന്നാണ്. അതിൽ കൃത്യമായി പറയുന്നു, അക്രമം കൊണ്ട് നിങ്ങൾ ഒന്നും നേടുകയില്ലെന്ന്. ഇന്ത്യയെന്നത് കേവലം ഭൂമിശാസ്ത്രപരമായ ഒന്നല്ല. നിങ്ങൾ ദുബായിലേക്ക് വന്നു, പക്ഷേ നിങ്ങളുടെ ഹൃദയത്തിൽ ഇന്ത്യയെന്ന ആശയം എന്നും ഉണ്ടാകുമെന്നും പ്രവാസികളോട് രാഹുൽ പറഞ്ഞു
രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി എന്റെ പ്രിയപ്പെട്ട രാജ്യം ഇന്ന് വിഭജിക്കപ്പെട്ടിരിക്കുന്നു. ജാതിയുടെ മതത്തിന്റെ പണത്തിന്റെ പേരിൽ വിഭജിച്ചിരിക്കുന്നു. വിഭജിച്ചിരിക്കുന്ന ഒരു രാജ്യത്തിന് എങ്ങനെ ജയിക്കാൻ സാധിക്കും. ആദ്യം നമ്മൾ ചെയ്യേണ്ടത്, എല്ലാ ഇന്ത്യക്കാരും ഇന്ത്യയെ ഒരുമിപ്പിക്കണം. എല്ലാവരും പരസ്പരം സഹകരിക്കണം. ഇത് ഒരു രാജ്യമാണ്. അവിടെ നിന്നും നമ്മൾ തുടങ്ങണം.
ഇന്ത്യൻ നാഷനൽ കോൺഗ്രസിെൻറ പ്രകടനപത്രികയിൽ പ്രവാസികളുടെ ആശകളും സ്വപ്നങ്ങളും ഉൾക്കൊള്ളിക്കുമെന്നും അവ സഫലമാക്കാൻ താൻ മുന്നിട്ടിറങ്ങുമെന്നും ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആർത്തിരമ്പിയ ആയിരങ്ങളെ സാക്ഷിനിർത്തി രാഹുൽ പ്രഖ്യാപിച്ചു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ അദ്ദേഹത്തിന്റെ വിനയം എനിക്ക് അനുഭവിക്കാൻ സാധിച്ചു. മഹത്തായ രാജ്യങ്ങൾ ഇത്തരം വിനയം കൊണ്ട് നിർമിക്കുന്നവയാണ്.
വർഷങ്ങൾക്കു മുമ്പ് ഇന്ത്യ ബ്രിട്ടീഷുകാർക്കെതിരെ പൊരുതാനുറച്ചപ്പോൾ നമുക്ക് നേതൃത്വം നൽകിയ മഹാത്മജി ഒരു വിദേശ ഇന്ത്യക്കാരനായിരുന്നു. ഇന്ത്യയുടെ ധവള വിപ്ലവത്തിന് നേതൃത്വം നൽകിയത് വിദേശ രാജ്യങ്ങളിൽ താമസിച്ചിരുന്ന ഒരു ഇന്ത്യക്കാരനായിരുന്നു. വിവര സാേങ്കതിക വിപ്ലവത്തിന് മുന്നിൽനിന്നത് സാം പിത്രോഡ എന്ന വിദേശ ഇന്ത്യക്കാരനായിരുന്നു. ഇന്ത്യയുടെ ഉദാരവത്കരണ നയങ്ങൾക്ക് രൂപം നൽകിയത് മൻമോഹൻ സിങ് എന്ന വിദേശ ഇന്ത്യക്കാരനാണ്. ഇൗ വേദിയിൽ കൂടിയിരിക്കുന്നവർ മാത്രമല്ല ലോകത്തിെൻറ എല്ലാ കോണുകളിലുമുള്ള വിദേശ ഇന്ത്യക്കാരും ഇന്ത്യയുടെ പുരോഗതിക്കു വേണ്ടി ഒന്നിച്ചുനിൽക്കണമെന്ന് അേദ്ദഹം പറഞ്ഞു. ഇന്ത്യയെ വീണ്ടെടുക്കാനും പുരോഗതിയിലേക്ക് നയിക്കാനും പിന്തുണ നൽകുവാൻ തയാറാണോ എന്ന ചോദ്യത്തിന് ആയിരക്കണക്കിനാളുകൾ കൈയുയർത്തി അഭിവാദ്യമറിയിച്ചു.
മറ്റു രാഷ്ട്രങ്ങളിൽനിന്നെത്തിയ ദശലക്ഷക്കണക്കിന് മനുഷ്യരുടെ വാക്കുകൾ കേൾക്കാൻ അദ്ദേഹം പുലർത്തുന്ന താൽപര്യം രാഹുൽ എടുത്തുപറഞ്ഞു. ഇന്ത്യയും യു.എ.ഇയും തമ്മിലെ ബന്ധത്തിന് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. വിനയവും സഹിഷ്ണുതയുമായിരുന്നു ഇരുരാജ്യങ്ങളെയും ഒന്നിപ്പിക്കുന്ന വിജയമൂല്യം. യു.എ.ഇയിൽ ഇക്കുറി സഹിഷ്ണുത വർഷം ആചരിക്കുേമ്പാൾ ഇന്ത്യയിൽ കഴിഞ്ഞ നാലര വർഷമായി കടുത്ത അസഹിഷ്ണുതയാണ് കൊടികുത്തിവാഴുന്നത് എന്നത് സങ്കടകരമാണ്. ധാർഷ്ഠ്യവും താൻപോരിമയും പുലർത്തുന്ന ഭരണാധികാരിക്ക് ഇന്ത്യയെ വികസനത്തിലേക്ക് നയിക്കാനാവില്ലെന്നും ആഞ്ഞടിച്ചു.
നമ്മളൊരു ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നിൽക്കുന്നത്. പരസ്പരം സംസാരിക്കാതെ ആശയവിനിമയം നടത്താതെ ഏതെങ്കിലുമൊരു ടീം ജയിച്ച ചരിത്രം നാം കേട്ടിട്ടില്ല. കഴിഞ്ഞ നാലര വർഷമായി ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ എനിക്ക് ദുഃഖങ്ങളുടെ വർഷമായിരുന്നു. ഒട്ടനവധി അക്രമങ്ങളും അസഹിഷ്ണുത നടപടികളും ഇന്ത്യയിലുണ്ടായി. അതല്ല നമ്മുടെ മാർഗം. അക്രമം ഒരു ജനതയെയും സമൂഹത്തെയും വിജയത്തിലേക്കും വികസനത്തിലേക്കും നയിക്കില്ല എന്നും രാഹുൽ കൂട്ടിച്ചേർത്തു.
തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി എന്നിവക്ക് പരിഹാരം കാണുമെന്നും ചൈനയെ വെല്ലുന്ന രീതിയിൽ ഉൽപാദന രാജ്യമായി ഇന്ത്യയെ മാറ്റും. ഇന്ത്യയിലെ പഴം പച്ചക്കറി ഉൽപന്നങ്ങൾ ലോകമെമ്പാടുമുള്ള വിപണിയിൽ ഇടം പിടിക്കും- അദ്ദേഹം വാഗ്ദാനം നൽകി .
പ്രസംഗം അവസാനിപ്പിച്ച ശേഷം വേദിയിൽ തിരിച്ചെത്തിയ രാഹുൽ ആന്ധ്രപ്രദേശിൽ നിന്നുള്ള ഒരു സഹോദരിയുടെ അേപക്ഷക്ക് മറുപടിയുമായാണ് താൻ നിൽക്കുന്നെതന്നും തങ്ങൾക്ക് ഭരണം കിട്ടിയാൽ ഉടൻ ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നൽകുമെന്ന ഉറപ്പോടു കൂടിയാണ് പിൻവാങ്ങിയത്. ഡോ. സാം പിത്രോഡ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരും സംസാരിച്ചു.
മഹാത്മ ഗാന്ധിയുടെ 150ാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി ഒാവർസീസ് ഇന്ത്യൻ കോൺഗ്രസ് സംഘടിപ്പിച്ച സാംസ്കാരിക സന്ധ്യയിൽ രാഹുൽ നടത്തിയ പ്രഭാഷണം 2019 ഉപതെരഞ്ഞെടുപ്പിെൻറ പ്രചാരണോദ്ഘാടനമായി മാറി.
https://www.facebook.com/Malayalivartha