പ്രവാസികൾക്ക് തിരിച്ചടി ; ഒമാനിലെ ടൂറിസം മേഖലകളില്‍ വന്‍ തോതില്‍ സ്വദേശിവത്കരണം

അറബ് രാജ്യങ്ങൾ സ്വാദേശിവൽക്കരണം ശക്തമായി നടപ്പാക്കുമ്പോൾ അതിന്റെ ഭാഗമായി വ്യവസായ, ട്രാവല്‍, ടൂറിസം മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ സ്വദേശിവത്കരണ തോത് വര്‍ധിപ്പിക്കുന്നു. ഈ വർഷം മുതൽ ഇത് നിലവിൽ വരും. എന്നാൽ,ചരക്കുഗതാഗത മേഖലയിലെ സ്വദേശിവത്കരണ തോതില്‍ മാറ്റമുണ്ടായിരിക്കില്ലെന്നും മാനവവിഭവശേഷി മന്ത്രാലയം പ്ലാനിങ് ആന്‍ഡ് ഡെവലപ്മന്റ് വിഭാഗം ഡയറക്ടര്‍ ജനറല്‍ സാലിം ബിന്‍ നാസിര്‍ അല്‍ ഹദ്റമി അറിയിച്ചു.
സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കര്‍ശനമായ നയങ്ങളാണ് ഒമാന്‍ നടപ്പാക്കുന്നത്. സെയില്‍സ്/മാര്‍ക്കറ്റിങ് തൊഴിലാളികള്‍, നിര്‍മാണ തൊഴിലാളികള്‍, ക്ലീനര്‍മാര്‍, ആശാരി തുടങ്ങി വിവിധ വിഭാഗങ്ങളില്‍ 2013 അവസാനം മുതല്‍ താല്‍ക്കാലിക വിസ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ഓരോ ആറുമാസംകൂടുംതോറും പുതുക്കിവരികയാണ്.
വ്യവസായമേഖലയില്‍ 2017ല്‍ 32.5 ശതമാനമായിരുന്നു സ്വദേശിവത്കരണ തോത്. ഇത് കഴിഞ്ഞ വര്‍ഷം 33 ശതമാനമായി ഉയര്‍ന്നു.ഈ വര്‍ഷം 34 ശതമാനമായും 2020ഒാടെ 35 ശതമാനമായും ഉയര്‍ത്താനാണ് പദ്ധതി. ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയില്‍ 2017ല്‍ 41.1 ശതമാനമായിരുന്ന സ്വദേശിവത്കരണം കഴിഞ്ഞ വര്‍ഷം 42.1 ശതമാനമായി ഉയര്‍ത്തിയിരുന്നു. അടുത്തവര്‍ഷം ഇത് 43.1 ശതമാനമായും 2020ഒാടെ 44.1 ശതമാനമായും ഉയര്‍ത്തും. ചരക്കുഗതാഗത മേഖലയില്‍ 2017ല്‍ 14 ശതമാനമായിരുന്നത് കഴിഞ്ഞവര്‍ഷം 18 ശതമാനമായി ഉയര്‍ത്തിയിരുന്നു. ഇത് ഈ വര്‍ഷവും തുടരും. അടുത്ത വര്‍ഷം 20 ശതമാനമായിരിക്കും ഈ മേഖലയിലെ സ്വദേശിവത്കരണം.
രാജ്യത്തെ സ്വകാര്യ മേഖലയില്‍ മൊത്തം 2,041,190 പേരാണ് ജോലി ചെയ്യുന്നത്. ഇതില്‍ 238,688 പേരാണ് ഒമാനികള്‍. 87.72 ശതമാനവും വിദേശികളാണ്. സര്‍ക്കാറിന്റെ സ്വദേശിവത്കരണ നയത്തിന്റെ റ ഭാഗമായാണ് 40,000 ഒമാനികള്‍ക്ക് സ്വകാര്യമേഖല കമ്പനികളിൽ ജോലി ലഭിച്ചത്.
https://www.facebook.com/Malayalivartha