റാസൽഖൈമയിൽ വടക്കൻ മേഖലകളിൽ നേരിയ ഭൂചലനം;പ്രവാസികൾ ആശങ്കയിൽ

റാസൽഖൈമയിൽ വടക്കൻ മേഖലകളിൽ നേരിയ ഭൂചലനം.എമിറേറ്റിന്റെ വടക്കൻ മേഖലകളായ അൽ രംസ്, ജുൾഫാർ എന്നിവിടങ്ങളിലും ഒമാൻ അതിർത്തിപ്രദേശമായ ദിബ്ബയുടെ വടക്കുപടിഞ്ഞാറ്് മേഖലകളിലുമാണ് ഭൂചലനമുണ്ടായത്.കാലാവസ്ഥാ കേന്ദ്രമാണ് ട്വിറ്ററിലൂടെ ഈ കാര്യം അറിയിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച 12.51-നാണ് റിക്ടർ സ്കെയിലിൽ 3.7 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഭൂചലനം അനുഭവപ്പെട്ടതായി ഈ മേഖലകളിൽ താമസിക്കുന്നവർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് . അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
https://www.facebook.com/Malayalivartha