പ്രവാസികൾക്ക് സന്തോഷ വാർത്ത .... ദുബായ് ബസിൽ ഇനി കണ്ണൂർ കാഴ്ചകൾ

ഉദ്‌ഘാടനത്തിനു മുൻപ് മുതൽ വാർത്തകളിൽ ഇടമാപിടിക്കുകയാണ് കേരളത്തിന്റെ നാലാമത്തെ വിമാനത്താവളമായ കണ്ണൂര്‍ വിമാനത്താവളം. വടക്കേ മലബാറിന്‍റെ സ്വന്തംവിമാനത്താവളത്തിന്റെ പരസ്യം പതിച്ച ബസുകൾ ഇപ്പോൾ ദുബായ് നഗരത്തില്‍ കൗതുകമുണർത്തുന്നു. നാല് ദുബായ് സര്‍വീസ് ബസുകളാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റേതായി ബ്രാൻഡ് ചെയ്ത് ദുബായി നഗരത്തിലൂടെ ഓടുന്നതെന്നാണ് റിപ്പോർട്ട്.
മലബാറിനെയും ഗള്‍ഫിനെയും ബന്ധിപ്പിക്കുന്ന പ്രധാന വിമാനത്താവളങ്ങളിലൊന്നാണ് കണ്ണൂര്‍ എന്നതിനാലാണ് ഈ പരസ്യമെന്ന് ദുബായി റോഡ് ട്രാന്‍സ്‍പോര്‍ട് അധികൃതര്‍ വ്യക്തമാക്കി . കണ്ണൂർ വിമാനത്താവളത്തിൽ ഉടന്‍തന്നെ കൂടുതല്‍ ഗള്‍ഫ് സര്‍വീസുകള്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
https://www.facebook.com/Malayalivartha