കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞ് തീപിടിച്ച് പൊന്നാനി സ്വദേശി വെന്തുമരിച്ചു

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞ് തീപിടിച്ച് പൊന്നാനി സ്വദേശി വെന്തുമരിച്ചു. കൂടെയുണ്ടായിരുന്ന മൂന്നുപേര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറം പൊന്നാനി മുക്കാടി വാഴത്തോപ്പില്‍ ഹംസയുടെ മകന്‍ മുഹമ്മദ് ബഷീര്‍ (39) ആണ് മരിച്ചത്.
ബഹ്‌റൈനിലെ അല്‍ ഫാത്തിഹ് ഹൈവേയിലൂടെ സൗദിയില്‍ നിന്നത്തെിയ സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര ചെയ്യുമ്പോള്‍ മിന സല്‍മാന്‍ ഭാഗത്ത് ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം.
സൗദിയില്‍ ജോലി ചെയ്യുന്ന എറണാകുളം സ്വദേശി മുഹമ്മദ് അക്ബറിന്‍േറതാണ് കാര്‍. പൊന്നാനി സ്വദേശി ജവാദിനൊപ്പമാണ് അക്ബര്‍ ബഹ്‌റൈനിലത്തെിയത്.
തുടര്‍ന്ന് ബഷീറിനെയും സൃഹൃത്തായ പൊന്നാനി സ്വദേശി ഫസലിനെയും കൂട്ടി ബഹ്‌റൈന്‍ ചുറ്റിക്കാണാനിറങ്ങി. ബഷീറാണ് കാര്‍ ഓടിച്ചിരുന്നത്. അല്‍ ഫാത്തിഹ് ഹൈവേയില്‍ ഗ്രാന്‍ഡ് മോസ്‌കിന് സമീപം കാറിന്റെ നിയന്ത്രണം വിട്ടു.
ഡിവൈഡറിലിടിച്ച് മറിഞ്ഞ കാറിന് തീപിടിച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ കാറിന്റെ ചില്ല് പൊട്ടിച്ച് മറ്റുള്ളവരെ രക്ഷപ്പെടുത്തി.
എന്നാല്‍ ഡ്രൈവറുടെ ഭാഗത്തേക്ക് ചെരിഞ്ഞ് മറിഞ്ഞതിനാലും സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നതിനാലും ബഷീറിനെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. നിമിഷങ്ങള്‍ക്കകം കാര്‍ കത്തിനശിച്ചു. വിവരമറിഞ്ഞയുടന്‍ പൊലീസ് സ്ഥലത്തത്തെിയെങ്കിലും ഇതിനിടെ അപ്രത്യക്ഷരായ ജവാദിനെയും ഫസലിനെയും കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. അക്ബര്‍ പൊലീസ് കസ്റ്റഡിയിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha