കുവൈത്തിൽ പിക്ക് അപും ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു; ഒമ്പതോളം പേർക്ക് പരിക്ക്

കുവൈത്തിൽ പിക്ക് അപ്പ് വാഹനവും ട്രക്കുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പാകിസ്ഥാൻ സ്വദേശിയാണ് മരിച്ചതെന്ന് അധികൃതർ സ്ഥിരീകരിച്ചു. അതേസമയം ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. അപകടത്തിൽ ഒമ്പതോളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
വഫ്രയിലെ ഫാമിനു സമീപമാണ് അപകടം നടന്നത്. അപകടത്തില്‍ മരിച്ച പാകിസ്ഥാനി യുവാവിന്റെ മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. പരിക്കേറ്റ പ്രവാസികളെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
https://www.facebook.com/Malayalivartha