ഇന്ത്യ -പാക്കിസ്ഥാൻ സംഘർഷം; ഇടനില വഹിക്കാൻ തയ്യാറെന്ന് ഫലസ്തീൻ വിദേശ കാര്യ മന്ത്രി

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അതിരുവിട്ട സംഘർഷത്തിൽ ഇടനിലക്കാരായി നിൽക്കാൻ തയ്യാറാണെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രി ഡോ. റിയാദ്അൽ മാലികി.
ഫലസ്തീൻ ജനതയുടെ പോരാട്ടത്തിൽ ഏറ്റവും മികച്ച പിന്തുണ നൽകുന്ന രാജ്യങ്ങളാണ് ഇന്ത്യയും പാകിസ്താനും. അതുകൊണ്ട് തന്നെ ഇരു രാജ്യങ്ങളും ഒരുമിച്ചു നിൽക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.
അബുദാബിയിൽ ഒ.എ.സി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. ഫലസ്തീൻ താൽപര്യങ്ങൾക്ക്കൂടി ഇത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇസ്രായേലിന്‍റെ നിഷ്ഠുര നടപടികൾ തുടരുമ്പോൾ ഒ.ഐ.സി ഉൾപ്പെടെയുള്ള കൂട്ടായ്മകളുടെ ഭാഗത്തു നിന്ന് കുറേക്കൂടി മികച്ച പിന്തുണ ലഭിക്കേണ്ടതുണ്ട് മന്ത്രി വ്യക്തമാക്കി. ഫലസ്തീൻ ജനതയുടെ അടിയന്തര ആവശ്യങ്ങൾ ഒ.ഐ.സി സമ്മേളനത്തിനു മുമ്പാകെ ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha