മകളുടെ വിവാഹത്തിന് നാട്ടില്‍ പോകാനിരിക്കെ പ്രവാസിക്ക് സൗദിയില്‍ ദാരുണാന്ത്യം

മകളുടെ വിവാഹത്തിന് നാട്ടില്‍ പോകാനിരിക്കെ ഹൃദയാഘാതം മൂലം മലയാളിയ്ക്ക് സൗദിയിൽ ദാരുണാന്ത്യം. പാലക്കാട് ഒറ്റപ്പാലത്തിന് സമീപം വാണിയംകുളം മനശ്ശേരി സ്വദേശി വടക്കോട്ട് ഹൗസില്‍ ഗണേശന്‍ (57) ആണ് വ്യാഴാഴ്ച പുലര്‍ച്ചെ മരിച്ചത്.
ഹാരയിലെ ഫ്ലാറ്റില്‍ കുടുംബ സമേതം താമസിക്കുന്ന അദ്ദേഹത്തിന് ബുധനാഴ്ച രാത്രിയിലാണ് നെഞ്ചുവേദനയുണ്ടായത്. ഉടന്‍ ആളുകള്‍ ഒാടിക്കൂടി പൊലീസിനെ വിളിച്ചു. റെഡ്ക്രസന്റ് ആംബുലന്‍സില്‍ മലസിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൂന്ന് പതിറ്റാണ്ടായി റിയാദിലുള്ള ഗണേശന്‍ കാനൂ കമ്ബനിയില്‍ അക്കൗണ്ടിങ് ഒാഫീസറാണ്. ഭാര്യ കാന്തിലക്ഷ്മി റിയാദ് ഇന്‍റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ ഗേള്‍സ് വിഭാഗത്തില്‍ സീനിയര്‍ സൂപര്‍വൈസറും. മക്കളായ ദേവികയും ഗായത്രിയും നാട്ടില്‍ ഉപരി വിദ്യാഭ്യാസം നടത്തുന്നതിനാല്‍ ദമ്ബതികള്‍ മാത്രമായിരുന്നു റിയാദിലുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha