ഒമാനിൽ വിദേശികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു

ഒമാനിൽ വിദേശികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. സ്വകാര്യ മേഖലയിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഊര്‍ജിതമായ സ്വദേശിവത്കരണ നടപടികളുടെ ഭാഗമായാണ് ഇത് . നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്
ഒമാനിലെ മൊത്തം ജനസംഖ്യയുടെ 43.7 ശതമാനത്തോളം വിദേശികളാണ്. ഇതിൽ തന്നെ 36.9 ശതമാനത്തോളം ഇന്ത്യക്കാർ ആണ് . ഇതില്‍ നല്ലൊരു പങ്കും മലയാളികളുമാണ്. 36.8 ശതമാനമുള്ള ബംഗ്ലാദേശികളാണ് വിദേശികളില്‍ രണ്ടാമത്.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശികളുടെ എണ്ണം യഥാക്രമം 4.1 ശതമാനം ,4.8 ശതമാനം , 7.3 ശതമാനം എന്നിങ്ങനെ കുറഞ്ഞിട്ടുണ്ട് എന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത് . ഇത് സ്വദേശിവൽക്കരണത്തിന്റെ ഭാഗമായാണ്
2017ഡിസംബർ മുതലാണ് ഒമാനിൽ സ്വദേശിവത്കരണം തുടങ്ങുന്നത് . 87 തസ്തികകളില്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഏർപ്പെടുത്തിയ വിസാ വിലക്ക് ആറുമാസത്തേക്ക് കൂടി തുടരാന്‍ മാനവ വിഭവശേഷി മന്ത്രാലയം അടുത്തിടെ ഉത്തരവിട്ടിരുന്നു.
കൂടാതെ സ്വദേശിവത്കരണത്തിന്റെ കാര്യക്ഷമത ഉറപ്പുവരുത്താൻ മന്ത്രാലയം അടുത്തിടെ ഓൺലൈൻ സംവിധാനം ആരംഭിച്ചിരുന്നു .ഒമാനിലെ വ്യവസായമേഖലയിൽ 2017ൽ 32.5 ശതമാനമായിരുന്ന സ്വദേശിവത്കരണം 2018ൽ 34 ശതമാനമായും ഈ വർഷം 35 ശതമാനമായും ഉയർത്തി . വിനോദസഞ്ചാര മേഖലയിൽ സ്വദേശിവത്കരണം 2020 ഓടെ 44.1 ശതമാനമായി ഉയർത്താനും പദ്ധതിയുണ്ട്. ഇതിന്റെയെല്ലാം പരിണിത ഫലമായാണ് വിദേശികളുടെ എണ്ണത്തിൽ കുറവു വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha