ഭീകരവാദം തുടച്ചു നീക്കാന്‍ ഖത്തറിന്‍റെ പിന്തുണ ഉറപ്പിച്ച് മോദി

ഭീകരവാദം അവസാനിപ്പിക്കുന്നതിന് വേണ്ട നടപടികൾ പ്രധാനമന്ത്രി ഖത്തർ അമീറുമായി സംസാരിച്ചു
ദക്ഷിണേഷ്യന്‍ മേഖലയിലെ ഭീകരവാദം തുടച്ചുനീക്കാന്‍ ഇന്ത്യ ഖത്തറിന്‍റെ പിന്തുണ അഭ്യര്‍ഥിച്ചു . ഖത്തര്‍ അമീര്‍ ഷെയ്‍ഖ് തമീം ബിന്‍ അഹ്‍മദ് ബിന്‍ ഖലീഫ അല്‍ തനിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ മേഖലയില്‍ ഭീകരവാദം ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി.സമാധാനം ഉറപ്പാക്കുന്നതിന് ഭീകരവാദം തടസ്സമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
ഭീകരവാദത്തിന്‍റെ എല്ലാ ഘടകങ്ങളെയും ത കര്‍ക്കാന്‍ സുവ്യക്തവും, ശക്തവുമായ നടപടി സ്വീകരിക്കണമെന്നും ഭീകരവാദത്തിന് ഒരു തരത്തിലുമുള്ള പിന്തുണയും ഇനി ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തണമെന്നും മോദി ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha