വാഹനം അപകടത്തിൽപ്പെട്ടത് കാണുന്നതിനിടെ മറ്റൊരു കാർ പിന്നിലേയ്ക്ക് ഇടിച്ചു കയറി; അൽ ഐൻ റോഡിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം

ദുബായ് അൽഐൻ റോഡിലെ അൽ ലിസാലി പാലത്തിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ശനിയാഴ്ച രാത്രി 8.45 ഓടെയായിരുന്നു അപകടം അരങ്ങേറിയത്. പാക്കിസ്ഥാനി യുവാവും ഭാര്യയും സഹോദരിയുമാണ് മരിച്ചത്. അതേസമയം യുവാവിന്റെ മകൻ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
ഒരു ചെറിയ അപകടത്തെ തുടർന്ന് പാകിസ്ഥാന്‍ സ്വദേശി തന്റെ ടൊയോട്ട കാർ റോഡിന്റെ മധ്യഭാഗത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതിന് പിന്നാലെ വന്ന നിസാൻ പട്രോൾ റോഡിനു നടുവിൽ നിർത്തിയ കാറിലേയ്ക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായതെന്ന് അൽ ഫഖ പൊലീസ് ഡയറക്ടർ കേണൽ സഈദ് ഹിലാൽ അൽ ഖയീലി പറഞ്ഞു.
എന്നാൽ അപകടം ഉണ്ടായപ്പോൾ റോഡിൽ ശ്രദ്ധിച്ചിരുന്നില്ലെന്നാണ് നിസാൻ ഡ്രൈവർ നൽകിയിരിക്കുന്ന മൊഴി. അപകടത്തിൽ ഇയാൾക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ പാകിസ്ഥാൻ സ്വദേശിയുടെ മകൻ റാഷിദ് ആശുപത്രിയിൽ സുഖം പ്രാപിച്ചുവരുന്നു. അറബ് പൗരനായിരുന്നു ഫോർ വീലർ ഓടിച്ചിരുന്നത്.
https://www.facebook.com/Malayalivartha