മദീനയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി

മദീനയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരണപ്പെട്ടു. തൃശ്ശൂർ പുന്നയൂർ എടക്കഴിയൂർ സ്വദേശി പുവ്വത്തിങ്ങൽ അബ്ദുൽ കബീർ (49) ആണ് നിര്യാതനായത്. ഇദ്ദേഹം മദീനയിൽ ഹൗസ് കീപ്പറായി ജോലി ചെയ്ത് വരികയായിരുന്നു.
ഒരാഴ്ച്ചയായി പനി ബാധിച്ചതിനെ തുടർന്ന് കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുമ്പ് ദമ്മാമിൽ ജോലി ചെയ്തിരുന്ന അദ്ദേഹം ഒരു മാസം മുൻപാണ് മദീനയിലെ പുതിയ സ്പോൺസർക്ക് കീഴിൽ ജോലിക്കെത്തിയത്. നിയമ നടപടികൾക്ക് ശേഷം ജന്നത്തുൽ ബഖീഅയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
https://www.facebook.com/Malayalivartha