പ്രവാസികൾക്ക് കെണിയൊരുക്കി ഫോൺ തട്ടിപ്പ്; ജാഗ്രതാ നിര്‍ദേശവുമായി കുവൈറ്റ് ഇന്ത്യന്‍ എംബസി

കുവൈറ്റില്‍ ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന പ്രവാസി ഇന്ത്യക്കാരെ തട്ടിപ്പിനിരയാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ എംബസിയില്‍ നിന്നെന്ന വ്യാജേന ഫോണ്‍ വിളിച്ചാണ് തട്ടിപ്പ് നടത്തി പണം കൈക്കലാക്കുന്നത്. തട്ടിപ്പുകാര്‍ വിളിക്കുമ്പോൾ മൊബൈലില്‍ തെളിയുന്നത് ഇന്ത്യന്‍ എംബസിയുടെ ഫോണ്‍നമ്ബര്‍ തന്നെയായിരിക്കും.
പ്രവാസികളുടെ വിശ്വാസം നേടിയെടുത്ത ശേഷമാണ് തട്ടിപ്പ് നടക്കുന്നത് . എംബസി ഉദ്ദ്യോഗസ്ഥരെന്ന തരത്തില്‍ ചില വോയിസ് ക്ലിപ്പ് വഴിയും, ഫോട്ടോകളും പരിചയപ്പെടുത്തിയും തട്ടിപ്പ് നീക്കങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ കുവൈറ്റിലെ ഇന്ത്യന്‍ എംബസി ഇത്തരത്തില്‍, പ്രവാസികളെ ഫോണ്‍ ചെയ്ത് ഒരു തരത്തിലുമുള്ള പണ ഇടപാടുകള്‍ നടത്തുന്നില്ലായെന്നു എംബസി വ്യക്തമാക്കി.
ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്നും കുവൈറ്റിലെ ഇന്ത്യക്കാരോട് എംബസി മുന്നറിയിപ്പ് നല്‍കി. ഇത്തരത്തില്‍ ഫോണ്‍ വിളിക്കുന്നവര്‍ക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങളോ മറ്റു വ്യക്തിപരമായ വിവരങ്ങളോ കൈമാറരുതെന്നും എംബസി മുന്നറിയിപ്പ് അറീയിച്ചു.
ഐ-ഡയലര്‍ എംഒഐപി പോലുള്ള സോഫ്റ്റ്വെയര്‍ സംവിധാനം ഉപയോഗിച്ചാണ് ഇത് സാധിക്കുന്നത്.ഏത് നമ്ബറില്‍നിന്നാണെന്ന് തോന്നിപ്പിക്കും വിധം വിളിക്കാന്‍ ഈ ആപ്പ് വഴി സാധിക്കും. ഇരകളെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ശേഖരിച്ച ശേഷമായിരിക്കും ഫോണ്‍ വിളിക്കുക. പാസ്‌പോര്‍ട്ട് കൈകാര്യം ചെയ്യുന്നതിനുള്ള ഔട്ട്‌സോഴ്‌സ് സംവിധാനം തൊട്ട് ചില ഔദ്യോഗിക സംവിധാനങ്ങളില്‍നിന്നുള്‍പ്പെടെ വിവരം ശേഖരിക്കാന്‍ കഴിയുന്ന സംഘങ്ങള്‍ ഇതിന് പിന്നിലുണ്ടെന്നാണ് സൂചന.
https://www.facebook.com/Malayalivartha