റിയാദിൽ ഹൃദയാഘാതത്തെത്തുടർന്ന് പ്രവാസി മലയാളി കുഴഞ്ഞു വീണു മരിച്ചു

റിയാദിൽ ഹൃദയാഘാതത്തെത്തുടർന്ന് പ്രവാസി മലയാളി കുഴഞ്ഞു വീണു മരിച്ചു. പാലക്കാട് പട്ടാണിതെരുവ് സ്വദേശി മുഹമ്മദ് ജമീസ് (43) ആണ് ബത്ഹയിലെ സ്വകാര്യ ക്ലിനിക്കിൽ മരിച്ചത്.
ബത്ഹ ശാര റെയിലിലെ ഗൾഫ് വോയേജ് എന്ന ട്രാവൽ ഏജൻസിയിൽ 10 വർഷമായി ജോലി ചെയ്യുന്ന യുവാവ് വ്യാഴാഴ്ച രാവിലെ 7.15 ഓടെ നെഞ്ച് വേദനയെ തുടർന്നാണ് ക്ലിനിക്കിലെത്തിയത്. ക്ലിനിക്കിലെത്തിയതും തളർച്ച തോന്നി കസേരയിൽ ഇരുന്ന ഉടൻ കുഴഞ്ഞുവീഴുകയായിരുന്നു. അടിയന്തര ശശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിൽ കൊണ്ടുപോകും. ഭാര്യ: സെമിയത്ത്, മക്കൾ: ജുസൈല (10ാം ക്ലാസ് വിദ്യാർഥിനി), ജിയാസ് (അഞ്ചാം ക്ലാസ് വിദ്യാർഥി).
https://www.facebook.com/Malayalivartha