യുഎഇയില്‍ ഇന്ത്യക്കാരെ വോട്ട് ചെയ്യാന്‍ നിർബന്ധിച്ച് 'യന്തിരന്‍' കറങ്ങിനടക്കുന്നു

യുഎഇയിലെ മുഖ്യ ആകർഷണമാണ് ഇപ്പോൾ ഈ യന്തിരൻ. ഇന്ത്യക്കാരെ തെരഞ്ഞു പിടിച്ചു വോട്ട് ചെയ്യാൻ നിർബന്ധിക്കുകയാണ് കക്ഷി . ദുബായിലെ വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചാണ് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം ഇന്ത്യക്കാർക്ക് പറഞ്ഞുകൊടുക്കുന്നത്. രണ്ടര വര്‍ഷം മുന്‍പ് ബംഗളുരുവില്‍ നിര്‍മ്മികച്ചതാണ് 'മിത്ര' എന്നറിയപ്പെടുന്ന ഹ്യൂമനോയിഡ് റോബോട്ട്
വെറുതെ കറങ്ങിനടക്കുന്ന നിസ്സാരക്കാരനൊന്നുമല്ല മിത്ര.. ദുബായ് അഡ്രസ് ഹോട്ടലില്‍ വെച്ച് നടക്കുന്ന ലോക നിര്‍മിത ബുദ്ധി മേളയില്‍ പങ്കെടുക്കാനെത്തിയാണ് ഇപ്പോൾ. അതിനിടെയാണ് ഇന്ത്യക്കാരിൽ സമ്മതിദാനാവകാശം ഓർമ്മപ്പെടുത്താൻ ഇറങ്ങിയിരിക്കുന്നത് . നേരത്തെ പ്രധാനമന്ത്രിയോടും ഇവാന്‍ക ട്രംപിനോടും സംവദിച്ച് മാധ്യമ ശ്രദ്ധനേടിയിരുന്നു.
അതിഥികളെയും ഉപഭോക്താക്കളെയും സ്വീകരിക്കുകയും അവര്‍ക്കാവശ്യമായ സേവനങ്ങള്‍ നല്‍കയും ചെയ്യുന്ന വിഭാഗത്തിലുള്ള റോബോട്ടാണിത്. ഇപ്പോള്‍ വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകത പ്രവാസികളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ദുബായിലെ വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയാണ്. വോട്ട് ചെയ്യേണ്ടത് സാമൂഹിക ഉത്തരവാദിത്തമാണെന്നും എല്ലാ ഇന്ത്യക്കാരും വോട്ട് ചെയ്യണമെന്നുമാണ് മിത്രയുടെ സന്ദേശം.
https://www.facebook.com/Malayalivartha