അജ്മാനിലെ പെര്‍ഫ്യൂം ഗോഡൗണിൽ വൻ തീപിടിത്തം; വിഷപ്പുക ശ്വസിച്ച് പ്രവാസി ജീവനക്കാരന് ദാരുണാന്ത്യം; നാലു പേർക്ക് പരിക്ക്

അജ്മാനിലുണ്ടായ തീപിടിത്തത്തില്‍ പ്രവാസി ജീവനക്കാരൻ കൊല്ലപ്പെട്ടു. അജ്‍മാനിലെ അല്‍ ജുര്‍ഫ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പെര്‍ഫ്യൂം ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ഗോഡൗണില്‍ ജോലി ചെയ്തിരുന്ന ഈജിപ്ഷ്യന്‍ പൗരനാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം അപകടത്തിൽ നാല് പേര്‍ക്ക് പൊള്ളലേറ്റു. എളുപ്പത്തില്‍ തീപിടിക്കുന്ന തരത്തിലുള്ള വസ്തുക്കള്‍ ഗോഡൗണില്‍ സൂക്ഷിച്ചിരുന്നു. ഇതിലേക്കു തീ പടര്‍ന്നു പിടിക്കുകയായിരുന്നു. വിവരം ലഭിച്ചയുടന്‍ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. വിഷപ്പുക ശ്വസിച്ച് അവശനായ ജീവനക്കാരനെ ശൈഖ് ഖലീഫ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നും അജ്മാന്‍ സിവില്‍ ഡിഫന്‍സ് പ്രസ്താവനയിലൂടെ അറിയിച്ചു.
https://www.facebook.com/Malayalivartha